Malayalam
അല്‍ഫോന്‍സ് പുത്രന്റെ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്താനൊരുങ്ങി നയന്‍താരയും പൃഥ്വിരാജും; ആകാംക്ഷയോടെ ആരാധകര്‍
അല്‍ഫോന്‍സ് പുത്രന്റെ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്താനൊരുങ്ങി നയന്‍താരയും പൃഥ്വിരാജും; ആകാംക്ഷയോടെ ആരാധകര്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് നയന്‍താര. താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ വളരെപ്പെട്ടെന്നാണ് ഏറ്റെടുക്കാറുള്ളത്. എന്നാല്‍ ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍താരയും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായി എത്തുകയാണ്.
‘ഗോള്‍ഡ്’ എന്ന ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് നടന്‍ അജ്മല്‍ അമീര്‍ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പുറത്തു വിട്ടിരിക്കുന്നത്. അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ അജ്മലും പ്രധാന കഥാപാത്രമായി എത്തും. പൃഥ്വിരാജ് സുകുമാരനും നയന്‍താരയും ആദ്യമായി പ്രധാന റോളില്‍ എത്തുന്നുവെന്ന പ്രത്യേകതയാണ് ചിത്രത്തിനുള്ളത്.
ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. നയന്‍താരയെയും ഫഹദ് ഫാസിലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ‘പാട്ട്’ എന്ന ചിത്രം അല്‍ഫോന്‍സ് പുത്രന്‍ പ്രഖ്യാപിച്ചിരുന്നു.
ഈ ചിത്രം മാറ്റിവെച്ചാണ് പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ സംവിധായകന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ ചിത്രത്തെ കുറിച്ച് സംവിധായകനോ താരങ്ങളോ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
ബ്രോ ഡാഡി എന്ന സിനിമ സംവിധാനം ചെയ്ത ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. പ്രേമം എന്ന ചിത്രത്തിന്റെ റിലീസിന് അഞ്ച് വര്‍ഷത്തിനു ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. പാട്ട് എന്ന ചിത്രമാണ് ആദ്യം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തു വിട്ടിരുന്നു.