Connect with us

പണ്ട് മലയാള സിനിമയിലെ സ്റ്റാര്‍ഡമ്മിന് എതിരെ പറഞ്ഞ ആളാ… സ്വന്തം ഫിലിം ആയപ്പോ…പൃഥ്വിരാജിന്റെ പോസ്റ്റിന് അധിക്ഷേപ കമന്റുകള്‍

Malayalam

പണ്ട് മലയാള സിനിമയിലെ സ്റ്റാര്‍ഡമ്മിന് എതിരെ പറഞ്ഞ ആളാ… സ്വന്തം ഫിലിം ആയപ്പോ…പൃഥ്വിരാജിന്റെ പോസ്റ്റിന് അധിക്ഷേപ കമന്റുകള്‍

പണ്ട് മലയാള സിനിമയിലെ സ്റ്റാര്‍ഡമ്മിന് എതിരെ പറഞ്ഞ ആളാ… സ്വന്തം ഫിലിം ആയപ്പോ…പൃഥ്വിരാജിന്റെ പോസ്റ്റിന് അധിക്ഷേപ കമന്റുകള്‍

ഹൈദരാബാദില്‍ ചിത്രീകരണം പുരോഗമിക്കുന്ന ബ്രോ ഡാഡിയുടെ സെറ്റില്‍ നിന്നുള്ള സന്തോഷകരമായ നിമിഷമാണ് പൃഥ്വിരാജ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായെത്തുന്ന മോഹന്‍ലാലിനൊപ്പം മല്ലിക സുകുമാരനും എത്തുന്ന ഒരു രംഗത്തിന്റെ സ്റ്റില്‍ ആണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്.

”എക്കാലത്തെയും മികച്ച നടനെയും എക്കാലത്തെയും മികച്ച അമ്മയെയും ഒരേ ഫ്രെയ്മില്‍ സംവിധാനം ചെയ്യാന്‍ അവസരം ലഭിക്കുമ്പോള്‍!” എന്നാണ് ചിത്രത്തിന് പൃഥ്വിരാജ് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഈ ഫ്രെയ്മില്‍ സുകുമാരന്‍ കൂടി വേണമായിരുന്നു എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.

എന്നാല്‍ പോസ്റ്റിന് നേരെ അധിക്ഷേപ കമന്റുകളും എത്തുന്നുണ്ട്. ”പണ്ട് മലയാള സിനിമയിലെ സ്റ്റാര്‍ഡമ്മിന് എതിരെ പറഞ്ഞ ആളാ… സ്വന്തം ഫിലിം ആയപ്പോ…ഗുദാ ഹവ”, ”50 വയസ്സ് കഴിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ അഭിനയ ശേഷി നഷ്ടപ്പെട്ട് നിര്‍ഗുണനായി മാറി” എന്നിങ്ങനെയുള്ള കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

ബ്രോ ഡാഡി രസകരമായ ഒരു കുടുംബചിത്രമെന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍, കാവ്യ ഷെട്ടി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍.

More in Malayalam

Trending

Recent

To Top