
Social Media
എലീനയുടെ കല്യാണത്തിന് പോയില്ലേ… ആരാധകരുടെ ചോദ്യത്തിന് ഞെട്ടിക്കുന്ന മറുപടി! ആ ശീലം തനിക്കില്ലെന്ന് ആര്യ
എലീനയുടെ കല്യാണത്തിന് പോയില്ലേ… ആരാധകരുടെ ചോദ്യത്തിന് ഞെട്ടിക്കുന്ന മറുപടി! ആ ശീലം തനിക്കില്ലെന്ന് ആര്യ

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് നടിയും അവതാരകയും ബിഗ് ബോസ് താരവുമായ എലീന പടിക്കൽ ഇന്ന് വിവാഹിതയായിരിക്കുകയാണ്. രോഹിത് പ്രദീപ് ആണ് വരൻ. ഇന്ന് രാവിലെ കോഴിക്കോട് വച്ചായിരുന്നു ചടങ്ങുകൾ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പട്ടു സാരിയണിഞ്ഞു ടെമ്പിൾ സെറ്റ് ആഭരണങ്ങളിൽ, സിംപിൾ ആയിട്ടാണ് എലീന വിവാഹ മണ്ഡപത്തിൽ എത്തിയത്.
തനിക്കൊരു പ്രണയമുള്ള കാര്യം ബിഗ് ബോസ് വേദിയില്‍ വച്ചാണ് എലീന ആദ്യമായി വെളിപ്പെടുത്തിയത്. അവിടുത്തെ സുഹൃത്തുക്കളോടായിരുന്നു എലീനയുടെ തുറന്നുപറച്ചില്‍. വരന് മറ്റൊരു വിഭാഗത്തില്‍ നിന്നുവരുന്ന ആളാണെന്നും മാതാപിതാക്കള്‍ സമ്മതിച്ചാല്‍ മാത്രമേ തങ്ങള്‍ വിവാഹിതരാവൂ എന്നും എലീന അന്ന് പറഞ്ഞിരുന്നു. എന്നാല്‍, ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ച എലീനയുടെ വീട്ടുകാര്‍ പിന്നീട് വിവാഹത്തിനുള്ള സമ്മതം അറിയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷാവസാനം ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാര്‍സ് സീസണ് 2 വേദിയില്‍ വച്ചാണ് എലീന തങ്ങളുടെ വിവാഹം തീരുമാനിച്ചതായി അറിയിച്ചത്.
നിരവധി താരങ്ങളും ആരാധകരുമാണ് ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തുന്നത്. എലീനയുടെ വിവാഹത്തിന് ബിഗ് ബോസിലെ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. ഫുക്രു, വീണ, ആര്യ എന്നിവരെ മാത്രം കാണുന്നില്ലല്ലോ. മുന്‍പ് ഏറ്റവും കൂടുതല്‍ സൗഹൃദം ഉണ്ടായിരുന്ന നിങ്ങളെന്താണ് വിവാഹത്തിന് പോവാത്തത് എന്നായിരുന്നു എലീനയുടെ വിവാഹത്തിന് പിന്നാലെ ആരാധകരുടെ ചോദ്യം. ഇപ്പോൾ ഇതാ ഈ ചോദ്യത്തിന് മറുപടിയുമായി ആര്യ എത്തിയിരിക്കുകയാണ്
സമയം പോവുന്നതിന് അനുസരിച്ച് ആളുകളും അവര്‍ക്ക് പ്രധാന്യമുള്ളവരും മാറി കൊണ്ടിരിക്കും. പിന്നെ വിളിക്കാത്ത കല്യാണത്തിന് പോയി എനിക്ക് തീരെ ശീലമില്ല എന്ന് കൂടി ആര്യ ഇൻസ്റ്റാഗ്രാമിൽ ആരാധകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. എന്തായാലും ബിഗ്ബോസ് വീട്ടിനുള്ളിലുണ്ടായിരുന്ന സൗഹൃദം പുറത്തിറങ്ങിയപ്പോൾ പൊളിഞ്ഞു പോയോ എന്നാണ് ആരാധകരുടെ സംശയം.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായിരുന്നു കൊല്ലം സുധി. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കാർ അപകടത്തിൽപ്പെട്ട് കൊല്ലം സുധി മരണപ്പെടുന്നത്. ഭാര്യയെയും രണ്ട് മക്കളെയും...
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...