News
ഹോളിവുഡ് താരം ടോം ക്രൂസിന്റെ കാര്‍ മോഷണം പോയി; താരത്തിന്റെ ബിഎംഡബ്ല്യൂ ആഡംബര കാറാണ് മോഷ്ടിക്കപ്പെട്ടത്
ഹോളിവുഡ് താരം ടോം ക്രൂസിന്റെ കാര്‍ മോഷണം പോയി; താരത്തിന്റെ ബിഎംഡബ്ല്യൂ ആഡംബര കാറാണ് മോഷ്ടിക്കപ്പെട്ടത്
Published on
ഹോളിവുഡ് താരം ടോം ക്രൂസിന്റെ കാര്‍ മോഷണം പോയി. താരത്തിന്റെ ബിഎംഡബ്ല്യൂ ആഡംബര കാറാണ് മോഷ്ടിക്കപ്പെട്ടത്. ഷൂട്ടിംഗിനായി ഈ കാറിലായിരുന്നു ടോം ക്രൂസിന്റെ യാത്ര. അദ്ദേഹത്തിന്റെ ലഗേജുകളും ചില സാധനങ്ങളും മോഷണം പോയ കാറിനകത്ത് ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബര്‍മിങ്ഹാമിലെ ഗ്രാന്‍ഡ് ഹോട്ടലിന് പുറത്ത് കാര്‍ പാര്‍ക്ക് ചെയ്ത സമയത്താണ് മോഷണം നടന്നത്. മിഷന് ഇംപോസിബിള്‍ 7’ സിനിമയുടെ ചിത്രീകരണത്തിനായി ലണ്ടനിലാണ് താരം ഇപ്പോഴുള്ളത്.
അധികം വൈകാതെ തന്നെ കാര്‍ കണ്ടെത്തിയെങ്കിലും കാറിനകത്ത് ഉണ്ടായിരുന്ന നടന്റെ സാധനങ്ങളും ലഗേജുകളും നഷ്ടമായി. ഹോളിവുഡില്‍ അതീവ സുരക്ഷയുള്ള താരങ്ങളില്‍ ഒരാളാണ് ടോം ക്രൂസ്. അദ്ദേഹത്തിന്റെ കാര്‍ തന്നെ മോഷണം പോയത് വലിയ ആശങ്കയാണ് ഉണ്ടാക്കിയത്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ വീഴ്ച്ചയായാണ് സംഭവത്തെ വിലയിരുത്തുന്നത്. ഗ്രാന്‍ഡ് ഹോട്ടലിന്റെ സുരക്ഷാ പിഴവില്‍ നടന് കോപാകുലനായതായും റിപ്പോര്‍ട്ടുകളുണ്ട്. മോഷണം നടക്കുന്ന സമയത്ത് ബര്‍മിങ്ഹാം ഷോപ്പിങ് സെന്ററിലാണ് മിഷന് ഇംപോസിബിളിന്റെ ചിത്രീകരണം നടക്കുന്നത്.
ആര് എം പി നേതാവ് കെഎസ് ഹരിഹരന് വടകരയില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വടകരയില്‍ യു ഡി എഫും...
ബസ് കണ്ടക്ടറില്‍ നിന്നും ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...
ചരിത്രത്തിലാദ്യമായി 1000 കോടി ക്ലബില്‍ കയറാനൊരുങ്ങി മലയാളസിനിമ. പുതു വര്‍ഷം തുടങ്ങി വെറും നാലു മാസം കൊണ്ട് തന്നെ 985 കോടിയോളം...
ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ ആഡംബര ഭവനമാണ് മന്നത്ത്. മുംബൈയിലെ ബാന്ദ്രയില്‍ സ്ഥിതി ചെയ്യുന്ന ആഡംബര ഭവനം കാണാന്‍ നിരവധി പേര്...
മനീഷ കൊയ്രാള, സോനാക്ഷി സിന്‍ഹ, അദിതി റാവു ഹൈദരി, റിച്ച ചദ്ദ, സഞ്ജീദ ഷെയ്ഖ്, ഷര്‍മിന്‍ സെഗാള്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സഞ്ജയ്...