Connect with us

കൊച്ചിക്കാർക്ക് വിഷ രഹിത മൽസ്യവുമായി ധർമ്മജന്റെ ധർമൂസ് ഹബ്ബ് !!!

Malayalam Breaking News

കൊച്ചിക്കാർക്ക് വിഷ രഹിത മൽസ്യവുമായി ധർമ്മജന്റെ ധർമൂസ് ഹബ്ബ് !!!

കൊച്ചിക്കാർക്ക് വിഷ രഹിത മൽസ്യവുമായി ധർമ്മജന്റെ ധർമൂസ് ഹബ്ബ് !!!

കൊച്ചിക്കാർക്ക് വിഷ രഹിത മൽസ്യവുമായി ധർമ്മജന്റെ ധർമൂസ് ഹബ്ബ് !!!

വൻ താര നിരയുടെ സാന്നിധ്യത്തിൽ ധർമജന്റെ ഫിഷ് ഹബ്ബിനു തുടക്കമായി . ധർമൂസ് ഫിഷ് ഹബ്ബ് എന്ന് പേരിട്ട കട കുഞ്ചാക്കോ ബോബൻ ഉദ്ഘടനം ചെയ്ത് സലിം കുമാർ ആദ്യ വില്പന സ്വീകരിച്ചു . വിഷ രഹിത മൽസ്യം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ധർമജൻ ഫിഷ് ഹബ്ബാരംഭിച്ചത്. കൊച്ചി ,അയ്യപ്പന്കോവിലിൽ ആണ് ഫിഷ് ഹബ്.

കലാഭവൻ ഷാജോണ്‍, ഗിന്നസ് പക്രു, പാഷാണം ഷാജി, ദേവി ചന്ദന, സുബി സുരേഷ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ, നടി മാനസ,ഹൈബി ഈഡന്‍ എം എല്‍ എ തുടങ്ങി സിനിമാ-സീരിയല്‍രംഗത്തെ നിരവധി താരങ്ങളും ഉദ്ഘാടനത്തിന് എത്തിയിരുന്നു.

‘ഇത് പെട്ടെന്നുണ്ടായ ഒരു ചിന്തയല്ല. ഞങ്ങള്‍ പതിനൊന്നുപേരും തീരദേശത്ത് താമസിക്കുന്നവരാണ്. വിഷമില്ലാത്ത മീന്‍ കഴിച്ചു വളര്‍ന്നവരാണ്. ഞങ്ങളുടെ കൂട്ടായ്മയില്‍ പലപ്പോഴും ചര്‍ച്ചയാകുന്നത് മീനായിരിക്കും. ഇപ്പോള്‍ കിട്ടുന്ന വിഷമത്സ്യത്തെ കുറിച്ചൊക്കെ സംസാരിക്കാറുണ്ട്. ഞങ്ങള്‍ ഒരു ബിസിനസിനെ കുറിച്ച് ആലോചിച്ചപ്പോള്‍ എന്തുകൊണ്ട് ജനങ്ങള്‍ക്ക് വിഷമില്ലാത്ത മത്സ്യം ലഭ്യമാക്കുന്ന ഒരു സംരംഭം തുടങ്ങിക്കൂടാ എന്ന ചര്‍ച്ച വന്നു. അതാണ് ധര്‍മ്മൂസ് ഫിഷ് ഹബ്ബിലേക്ക് എത്തിച്ചത്’ -ധര്‍മജന്‍ പറയുന്നു.

dharmajans fish hub

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top