Connect with us

തിലകൻ വിഷയത്തിൽ പരിഹാരം വേണമെന്ന് ഞാൻ ആവശ്യപെട്ടിട്ട് ഇതും പറഞ്ഞു ഇനി വരേണ്ടന്നാണ് ഇടവേള ബാബു പറഞ്ഞത് ;എനിക്ക് റോളില്ലന്നു ഇന്നസെന്റും കൈമലർത്തി – ഷമ്മി തിലകൻ

Malayalam Breaking News

‘അമ്മ സംഘടനക്കെതിരെയുള്ള പ്രതിഷേധങ്ങൾ ശമിക്കുന്നില്ല. വീണ്ടും അമ്മക്കെതിരെ തിലകന്റെ മകൻ ഷമ്മി തിലകൻ എത്തിയിരിക്കുകയാണ്. ഏതാനും ചില ആളുകള്‍ അമ്മ സംഘടനയെ മാഫിയ ആക്കി മാറ്റിയെന്ന് ഷമ്മി തിലകന്‍ ആരോപിച്ചു.

തിലകന്‍ വിഷയത്തില്‍ പരിഹാരം വേണമെന്ന് താന്‍ പലതവണ രേഖാ മൂലം ആവശ്യപ്പെട്ടതാണ്. ഈ വിഷയം ഉന്നയിക്കാന്‍ ജനറല്‍ ബോഡിയിലേക്ക് വരേണ്ടതില്ല എന്നായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം. തുടര്‍ച്ചയായി മൂന്ന് തവണ യോഗത്തില്‍ പങ്കെടുക്കാത്ത അംഗത്തെ പുറത്താക്കണമെന്നാണ് വ്യവസ്ഥ. അങ്ങനെയെങ്കില്‍ തനിക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും ഷമ്മി തിലകന്‍. വിഷയം അമ്മ മുന്‍ പ്രസിഡന്റ് ഇന്നസെന്റിനെ ധരിപ്പിച്ചതാണ്. എന്നാല്‍ തനിക്കൊരു റോളുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നീതിക്ക് വേണ്ടി കാത്തിരിക്കാനാണ് തീരുമാനമെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

ദിലീപ് വിഷയം തിലകന്‍ വിഷയവുമായി കൂട്ടിക്കുഴക്കേണ്ടെന്നും ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് തന്റെ അഭിപ്രായമെന്നും ഷമ്മി തിലകന്‍ പ്രതികരിച്ചു. ദിലീപിനെ പുറത്താക്കിയെന്ന് മാധ്യമങ്ങളോട് പറഞ്ഞ മമ്മൂട്ടി അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

shammi thilakan about amma association

More in Malayalam Breaking News

Trending