
News
സുശാന്തിന്റെ മരണത്തിന് ഉത്തരവാദി സല്മാന്ഖാന് ആണ്; ട്വിറ്ററില്‍ ട്രെന്റിങായി ‘ബോയിക്കോട്ട് സല്മാന് ഖാന്’
സുശാന്തിന്റെ മരണത്തിന് ഉത്തരവാദി സല്മാന്ഖാന് ആണ്; ട്വിറ്ററില്‍ ട്രെന്റിങായി ‘ബോയിക്കോട്ട് സല്മാന് ഖാന്’

ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാനെതിരെ ട്വിറ്ററില്‍ വിദ്വേഷ ക്യാംപെയിന്. നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിന് ഉത്തരവാദി സല്മാന് ആണ് എന്ന പേരിലാണ് ഇപ്പോള്‍ ക്യാംപെയിന് നടക്കുന്നത്. സുശാന്തിന്റെ ആരാധകരാണ് ഇതിനു പിന്നില്‍.
‘ബോയിക്കോട്ട് സല്മാന് ഖാന്’ എന്ന ഹാഷ്ടാഗ് ഇതിനോടകം തന്നെ ട്വിറ്ററില്‍ ട്രെന്റിങ്ങായിരിക്കുകയാണ്. സുശാന്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ താരത്തിന്റെ ആരാധകര്‍ ബോളിവുഡിനെ ആക്രമിച്ച് മുമ്പും രംഗത്തെത്തിയിരുന്നു.
സുശാന്തിന് നീതി ലഭിക്കണം എന്ന ആവശ്യവുമായാണ് ഈ വിദ്വേഷ ക്യാംപെയിനുകള്‍ നടക്കുന്നത്. ബോളിവുഡ് താരങ്ങളായ കരന് ജോഹര്‍, സല്മാന് ഖാന്, മഹേഷ് ഭട്ട് എന്നിവരെ കേന്ദ്രീകരിച്ചാണ് ക്യാംപെയിനുകള്‍ നടന്നിരുന്നത്.
ഇപ്പോള്‍ വീണ്ടും സുശാന്തിന്റെ ആരാധകര്‍ സല്‍മാനെയും താരത്തിന്റെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമയെയും വിലക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്.
നിലവില്‍ സല്മാന് ടൈഗര്‍ 3യുടെ ചിത്രീകരണത്തിനായി റഷ്യയിലാണ്. ചിത്രം പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ ടൈഗര്‍ ത്രീ വിലക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
രാജ്യത്തെ നടുക്കിയ വിമാന ദുരന്തമായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഹ്മദാബാദിൽ നടന്നത്. 270ഓളം പേരാണ് അന്തരിച്ചത്. വിമാനദുരന്തത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരനാണ്...
പ്രശസ്ത മുതിർന്ന പാകിസ്താൻ നടിയായ അയേഷ ഖാൻ(76) അന്തരിച്ചു. കറാച്ചിയിലെ ഗുൽഷൻ ഇ- ഇഖ്ബാൽ ബ്ലോക് 7-ലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....