News
തബല വാദകന്‍ പണ്ഡിറ്റ് ശുഭാങ്കര്‍ ബാജര്‍ജി കോവിഡ് ബാധിച്ച് മരിച്ചു
തബല വാദകന്‍ പണ്ഡിറ്റ് ശുഭാങ്കര്‍ ബാജര്‍ജി കോവിഡ് ബാധിച്ച് മരിച്ചു
പ്രശസ്ത തബല വാദകന്‍ ആയ പണ്ഡിറ്റ് ശുഭാങ്കര്‍ ബാജര്‍ജി(54) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ജൂലൈ 2-നാണ് കോവിഡിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ മെഡിക്ക സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ശുഭാങ്കര്‍ ബാനര്‍ജിയെ പ്രവേശിപ്പിക്കുന്നത്.
ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ബുധനാഴ്ച വൈകീട്ടോടെ നില അതീവ ഗുരുതരം ആകുകയും മരണം സംഭവിക്കുകയും ആയിരുന്നു.
പ്രശസ്ത സംഗീതജ്ഞ കാജല്‍രേഖ ബാനര്‍ജിയുടെ മകനാണ് ശുഭാങ്കര്‍ ബാനര്‍ജി. നന്നേ ചെറുപ്പത്തില്‍ തന്നെ അമ്മയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയ സംഗീതം അഭ്യാസിക്കാന്‍ ആരംഭിച്ചു. പണ്ഡിറ്റ് മണിക് ദാസ്, പണ്ഡിറ്റ് സ്വപ്ന ശിവ എന്നിവരുടെ ശിഷ്യനായിരുന്നു.
പണ്ഡിറ്റ് രവി ശങ്കര്‍, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, ഉസ്താദ് അംജത് അലിഖാന്‍, പണ്ഡിറ്റ് ശിവ്കുമാര്‍ വര്‍മ തുടങ്ങിയ സംഗീതപ്രതിഭകള്‍ക്കൊപ്പം ജുഗല്‍ബന്തി ചെയ്തിട്ടുണ്ട്. ബംഗാള്‍ സര്‍ക്കാറിന്റെ സംഗീത് സമ്മാന്‍, സംഗീത് മഹാ സമ്മാന്‍ തുടങ്ങിയ ബഹുമതികള്‍ നേടിയിട്ടുണ്ട്.
ശുഭാങ്കര്‍ ബാനര്‍ജിയുടെ വിയോഗത്തില്‍ ഉസ്താദ് അംജത് അലിഖാന്‍, ഉസ്താദ് റാഷിദ് ഖാന്‍, പണ്ഡിറ്റ് ഹരിപ്രദാസ് ചൗരസ്യ, ഉസ്താദ് സാക്കിര്‍ ഹുസൈന്‍ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചിട്ടുണ്ട്.