Connect with us

‘മരണത്തെ മുഖാമുഖം കണ്ട ദിനങ്ങളായിരുന്നു അത്, ലോക പ്രശസ്തിയിലേയ്ക്ക് എത്തിയത് കാന്‍സറിനെ അതിജീവിച്ച്; മണിഹെയ്സ്റ്റിലെ പ്രൊഫസറുടെ ജീവിതം!

News

‘മരണത്തെ മുഖാമുഖം കണ്ട ദിനങ്ങളായിരുന്നു അത്, ലോക പ്രശസ്തിയിലേയ്ക്ക് എത്തിയത് കാന്‍സറിനെ അതിജീവിച്ച്; മണിഹെയ്സ്റ്റിലെ പ്രൊഫസറുടെ ജീവിതം!

‘മരണത്തെ മുഖാമുഖം കണ്ട ദിനങ്ങളായിരുന്നു അത്, ലോക പ്രശസ്തിയിലേയ്ക്ക് എത്തിയത് കാന്‍സറിനെ അതിജീവിച്ച്; മണിഹെയ്സ്റ്റിലെ പ്രൊഫസറുടെ ജീവിതം!

മണിഹെയ്സ്റ്റ് എന്ന ഒറ്റ വെബ്‌സീരീസിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച നടനാണ് ആല്‍വാരോ മോര്‍ട്ടെ. സീരീസിലെ മറ്റേത് കഥാപാത്രത്തെക്കാളും ആരാധകരുളളത് അവരുടെ സ്വന്തം പ്രൊഫസര്‍ക്കാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

2002 ലാണ് അല്‍വാരോ മോര്‍ട്ടെ ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2007 ല്‍ സ്പാനിഷ് സിനിമയിലും. എന്നാല്‍ പിന്നീട് സിനിമയില്‍ അവസരങ്ങളൊന്നും അദ്ദേഹത്തെ തേടിയെത്തിയില്ല. ടെലിവിഷന്‍ സീരിയലുകളുമായി അഭിനയ ജീവിതം മുന്നോട്ട് പോകവെയാണ് കാന്‍സര്‍ ബാധിക്കുന്നത്. ഇടതുകാലിലായിരുന്നു രോഗബാധ. എന്നാല്‍ അര്‍ബുദത്തെ തോല്‍പ്പിച്ച് അല്‍വാരോ മോര്‍ട്ടെ ശക്തമായി തിരിച്ചെത്തുകയായിരുന്നു.

‘മരണത്തെ മുഖാമുഖം കണ്ട ദിനങ്ങളായിരുന്നു അത്. കാല് മുറിച്ചുകളയേണ്ടി വരുമോ എന്ന ആശങ്ക ഒരു വശത്ത്. തന്റെ പ്രശ്നങ്ങള്‍ ചികിത്സിയ്ക്കുന്ന ഡോക്ടറോട് പറഞ്ഞപ്പോള്‍, നിങ്ങള്‍ക്ക് മരിക്കാനുള്ള സമയം ആയിട്ടില്ല എന്നായിരുന്നു മറുപടി. പോരാടാനുള്ള ധൈര്യം ആ വാക്കുകളില്‍ നിന്ന് ലഭിച്ചു. ആശങ്കപ്പെട്ടത് പോലെ ഒന്നും സംഭവിച്ചില്ല. വളരെ വൈകാതെ തന്നെ രോഗമോചിതനായി’ എന്നും അല്‍വാരോ മോര്‍ട്ടെ പറയുന്നു.

സ്പെയിനില്‍ മാത്രം ഒതുങ്ങേണ്ടിയിരുന്ന അല്‍വാരോ മോര്‍ട്ടെയടക്കം ഒരുപിടി താരങ്ങളുടെ തലവര മാറ്റിയ സീരീസാണ് മണി ഹെയ്സ്റ്റ്. ലാ കാസ ഡി പാപ്പല്‍’ എന്ന പേരില്‍ 2017 മെയ് മുതല്‍ നവംബര്‍ വരെയായി ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷന്‍ നെറ്റ് വര്‍ക്കില്‍ റിലീസ് ചെയ്ത സീരീസ് ഇന്ന് കാണുന്ന മണി ഹെയ്സ്റ്റ് എന്ന ജനപ്രിയ സീരീസായതും വലിയൊരു അതിജീവനത്തിലൂടെയായിരുന്നു.

15 എപ്പിസോഡുകളായി സ്പാനിഷ് ഭാഷയില്‍ പുറത്തിറങ്ങിയ സീരിസ് സ്പെയ്നില്‍ വന്‍ പരാജയമായിരുന്നു. അതിനാല്‍ ഇതിനൊരു തുടര്‍ഭാഗം എന്നത് അണിയറപ്രവര്‍ത്തകര്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ നെറ്റ്ഫ്‌ളിക്സ് സീരിസ് ഏറ്റെടുത്ത് 15 എപ്പിസോഡുകളെ റീ എഡിറ്റ് ചെയ്ത് 22 എപ്പിസോഡുകളാക്കി മാറ്റി. ശേഷം രണ്ടു സീസണുകളിലായി 13, 9 എന്ന ക്രമത്തില്‍ എപ്പിസോഡുകള്‍ പുറത്തുവിട്ടു. വൈകാതെ മണി ഹെയ്സ്റ്റ് ലോകത്താകെ തരംഗമായി മാറി.

2020 ല്‍ നാലാം സീസണിലേക്ക് എത്തിനില്‍ക്കുമ്പോള്‍ ഏറ്റവും കാഴ്ചക്കാരുള്ള സീരീസുകളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് മണി ഹെയ്സ്റ്റ് എത്തിക്കഴിഞ്ഞു. ഈ പട്ടികയിലേക്ക് എത്തുന്ന ഇംഗ്ലീഷ് ഭാഷയ്ക്ക് പുറത്തുള്ള ആദ്യ സീരീസ് കൂടിയാണ് സ്പാനിഷ് സീരിസായ ലാ കാസ ഡി പാപ്പല്‍. സീരിസിന്റെ ഇംഗ്ലീഷ് ഡബ്ബിങിന്റെ പേരാണ് മണി ഹെയ്സ്റ്റ്.

അതിനാല്‍ തന്നെ നെറ്റ്ഫ്‌ളിക്സിന്റെ അഭ്യര്‍ഥനപ്രകാരം പുതിയ കഥയുമായെത്തിയ മൂന്നാം സീസണ്‍ മുതല്‍ ബിഗ് ബജറ്റിലാണ് സീരിസ് നിര്‍മിച്ചത്. ഇനി അഞ്ചാമത്തെ സീസണിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അഞ്ചാം സീസണ്‍ ആദ്യഭാഗം സെപ്തംബര്‍ 3 നും രണ്ടാം ഭാഗം ഡിസംബര്‍ 3 നും റിലീസ് ചെയ്യും. ഇതോടെ സീരീസിന് പരിസമാപ്തിയാകുമെന്ന് നെറ്റ്ഫ്ലിക്സ് വ്യക്തമാക്കിയിട്ടുണ്ട്.

More in News

Trending

Recent

To Top