
Malayalam
നൗഷാദിന്റെ ആരോഗ്യനില! ആ വാർത്ത സത്യമോ? കുടുംബാംഗങ്ങളുടെ ആദ്യ പ്രതികരണം ഇതാ!
നൗഷാദിന്റെ ആരോഗ്യനില! ആ വാർത്ത സത്യമോ? കുടുംബാംഗങ്ങളുടെ ആദ്യ പ്രതികരണം ഇതാ!

സിനിമ നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും വ്യക്തമാക്കി. കണ്ണൂരിൽ നൗഷാദ് എന്ന പേരിലുള്ള മറ്റൊരു ഷെഫ് ആണ് മരിച്ചതെന്നും അത് നൗഷാദാണെന്ന് തെറ്റിദ്ധരിച്ചാണ് സോഷ്യൽ മീഡിയയയിൽ പ്രചരിക്കുന്നതെന്നും കുടുംബാംഗങ്ങള്‍ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്.
നൗഷാദ് ഇപ്പോള്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും വെന്റിലേറ്ററിൽ തന്നെയാണെന്നും എന്നാൽ മരിച്ചു എന്നത് വ്യാജ വാർത്തയാണെന്നും നൗഷാദിന്റെ ഭാര്യയുടെ സഹോദരീ ഭർത്താവായ നാസിം ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു. മറ്റൊരു നൗഷാദാണ് മരിച്ചതെന്നും വ്യാജവാർത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷയും വ്യക്താക്കിയിട്ടുണ്ട്.
‘മരണപ്പെട്ടു എന്ന് പറഞ്ഞിട്ടുള്ള വാർത്ത സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്. എൻറെ സുഹൃത്തുക്കളായ നിരവധി പേർ ഹോസ്പിറ്റലിൽ ഉണ്ട് ഇപ്പോൾ ഞാൻ ഫോണിൽ സംസാരിച്ചിരുന്നു ഇപ്പോഴും വെൻറിലേറ്ററിൽ ആണ്’, എന്ന് നൗഷാദ് ആലത്തൂരും ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ്. ഇപ്പോൾ നിർമാതാക്കളായ ആന്റോ ജോസഫ്, സന്ദീപ് സേനൻ, ബാദുഷ, സംവിധായകൻ ബ്ലസി തുടങ്ങി നിരവധിപേർ തിരുവല്ലയിലെ ആശുപത്രിയിൽ അദ്ദേഹത്തിന്റെ രോഗവിവരമറിഞ്ഞ് എത്തിയിട്ടുണ്ട്.
രണ്ടാഴ്ച മുമ്പായിരുന്ന നൗഷാദിന്റെ ഭാര്യ ഷീബ ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് മരണമടഞ്ഞത്. ഭാര്യയുടെ മരണ സമയം നൗഷാദ് ഐ.സി.യുവിലായിരുന്നു. നാലാഴ്ച മുമ്പായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. പലവിധ അസുഖങ്ങള്‍ മൂലമാണ് അദ്ദേഹം ചികിത്സ തേടിയിരുന്നതെന്നും ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. പന്ത്രണ്ടു വയസ്സുള്ള ഒരു മകളാണ് നൗഷാദിനും ഷീബയ്ക്കും ഉള്ളത്.
കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങി നിരവധി ചിത്രങ്ങളുടെ നിർമ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് ആരോഗ്യം മോശമായതോടെ ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയാണെന്ന് ഇന്ന് രാവിലെയാണ് വാർത്ത പരന്നത്. നിർമ്മാതാവ് നൗഷാദ് ആലത്തൂരാണ് ഇത് സംബന്ധിച്ച കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നത്. അതിന് പിന്നാലെയാണ് അദ്ദേഹം മരിച്ചുവെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ വാർത്ത പ്രചരിച്ചത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...