Connect with us

വിവാഹനിശ്ചയ ഫോട്ടോയ്ക്ക് പിന്നാലെ ആ വെളിപ്പെടുത്തൽ ; എല്ലാം രാക്കുയിൽ സെറ്റിൽ വച്ച് ; ഇതുപോലെ മറ്റൊരു താരങ്ങളും ചെയ്തിട്ടില്ല!

Malayalam

വിവാഹനിശ്ചയ ഫോട്ടോയ്ക്ക് പിന്നാലെ ആ വെളിപ്പെടുത്തൽ ; എല്ലാം രാക്കുയിൽ സെറ്റിൽ വച്ച് ; ഇതുപോലെ മറ്റൊരു താരങ്ങളും ചെയ്തിട്ടില്ല!

വിവാഹനിശ്ചയ ഫോട്ടോയ്ക്ക് പിന്നാലെ ആ വെളിപ്പെടുത്തൽ ; എല്ലാം രാക്കുയിൽ സെറ്റിൽ വച്ച് ; ഇതുപോലെ മറ്റൊരു താരങ്ങളും ചെയ്തിട്ടില്ല!

സീരിയൽ പ്രേമികൾക്ക് പ്രിയങ്കരിയായ ദേവിക നമ്പ്യാർ വിവാഹിതയാവുകയാണ്. പ്രിയഗായകരിലൊരാളായ വിജയ് മാധവാണ് ദേവികയെ ജീവിതസഖിയാക്കുന്നത്. ബുധനാഴ്ചയായിരുന്നു ഇവരുടെ വിവാഹനിശ്ചയം. എൻഗേജ്മെന്റ് ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ ബാലാമണി എന്ന സീരിയലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് പരിണയം എന്ന സീരിയലിലെ കൃഷ്ണവേണി എന്ന കഥാപാത്രം ചെയ്ത് ശ്രദ്ധിക്കപ്പെട്ടു. ശേഷം ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു.നിലവില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന രാക്കുയിലിലെ തുളസി എന്ന കഥാപാത്രമാണ് ദേവികയ്ക്ക് ഏറെ പ്രശംസ നേടി കൊടുത്തത്. നടി എന്നതിലുപരി അവതാരകയും നര്‍ത്തകിയും കൂടിയാണ് ദേവിക.

സംഗീത റിയാലിറ്റി ഷോ യിലൂടെയാണ് വിജയ് മാധവ് ശ്രദ്ധിക്കപ്പെടുന്നത്. അതിന് ശേഷമാണ് സംഗീത സംവിധാനത്തിലേക്ക് കൂടി സജീവമാകുന്നത്. എന്നാൽ, പ്രേക്ഷകരെ ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ഇന്നലെ ഇരുവരുടെയും വിവാഹ നിശ്ചയ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായത്.

ഇപ്പോൾ ഇവരുടെ പ്രണയവും വിശേഷങ്ങളുമാണ് ആരാധകർ തേടുന്നത്. പ്രണയവിവാഹമാണ് എന്നതറിഞ്ഞത് മുതൽ ഇവരെ അതിന് ഒന്നിച്ചു കണ്ടിട്ടില്ലല്ലോ എന്ന ചോദ്യങ്ങളും സോഷ്യൽ മീഡിയ കമന്റുകളായി വന്നിരുന്നു. എന്നാൽ, ഇവരുടെ പ്രണയം അത്ര ചെറുതൊന്നും ആയിരുന്നില്ല. ഒൻപത് വർഷത്തെ പരിചയത്തിന് ശേഷമാണ് രണ്ടുപേരും ഒന്നിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

വിജയുടെ ഒരു സുഹൃത്തിന്റെ ആൽബത്തിൽ അഭിനയിക്കാനെത്തിയ കാലം മുതൽ അതായത് ഏകദേശം ഒൻപത് വർഷത്തിലേറെയായി ദേവികയ്ക്കും വിജയ് മാധവിനും പരിചയമുണ്ട്, നല്ല സുഹൃത്തുക്കളുമാണ്. എന്നാൽ ആ സൗഹൃദത്തിന് നിർണായക വഴിത്തിരിവുണ്ടായത് കഴിഞ്ഞ ലോക്ക്ഡൗൺ കാലത്താണ്. ലോക്ക്ഡൗൺ കാലത്താണ് വിജയ് ‘സഹസ്രാരം’ എന്ന ഒരു യോഗ സ്റ്റുഡിയോ ആരംഭിക്കുന്നത്.

സഹസ്രാര’യിൽ സെലിബ്രിറ്റി യോഗ ട്രെയിനർ ആയി ദേവികനമ്പ്യാർ ഓൺലൈൻ ക്ലാസുകൾ എടുക്കുന്നുണ്ടായിരുന്നു. വിജയ് ഒരു അക്യൂഹീലർ കൂടിയാണ്. രണ്ടാൾക്കും യോഗയും ആത്മീയതയും സമാന വഴികളായിരുന്നു. ഒരേ വിധത്തിൽ ചിന്തിക്കുകയും യാത്രചെയ്യുകയും ചെയ്യുന്നവർക്ക് ഒരുമിച്ചൊരു ജീവിതയാത്ര ആയാലോ എന്ന ചിന്ത അങ്ങനെയാണ് രണ്ടാൾക്കും ഉണ്ടായത്. ഇഷ്ടങ്ങളുടെ സമാനതകളാൽ ഇഷ്ടത്തിൽ ആയവർ. അക്കാര്യം വീട്ടുകാരുമായി ആലോചിച്ച് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

ഇതിനൊപ്പം രാക്കുയിൽ പരമ്പരയിലെ ഇരുവരുടെയും ഒന്നിക്കലും പ്രത്യേകത നിറഞ്ഞ ഒന്നാണ് .നായിക പാടി.. ഗായകൻ അഭിനയിച്ചു എന്ന പുതുമയാണ് രണ്ടാളും കൂടി രാക്കുയിൽ പരമ്പരയ്ക്ക് നേടിക്കൊടുത്തത്.
സീരിയലിനു വേണ്ടി തന്നെ ദേവിക ഒരു ഗാനം പാടിയിരുന്നു. ഗായകനായ വിജയ് അതിൽ അഭിനയിക്കുകയും ചെയ്തു. ഇതുപോലൊരു നിമിഷം മറ്റൊരു താരങ്ങൾക്കും ഉണ്ടായിക്കാണാൻ സാധ്യതയില്ല.

2007 ലെ സംഗീത റിയാലിറ്റി ഷോയിലൂടെയാണ് വിജയ മാധവ് മലയാളികളുടെ പ്രിയങ്കരനായി മാറുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘ബാലാമണി’ എന്ന പരമ്പരയിലൂടെയാണ് ദേവിക നമ്പ്യാർ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ബഹുമുഖ പ്രതിഭകളാണ് രണ്ടുപേരും. ദേവികയ്ക്ക് നൃത്തവും സംഗീതവും അഭിനയത്തിനൊപ്പം ഉണ്ട്. വിജയിക്ക് ഗാനാലാപനം നൈസർഗികമായ കഴിവാണ്.ഓണനാളിൽ ‘തിരുവാവണി രാവ്’ കവർ സോങ്ങ് ദേവികയും വിജയും ഒന്നിച്ചു പാടുകയും അഭിനയിക്കുകയും ചെയ്തിരുന്നു.ഇപ്പോൾ രണ്ടാളും ജീവിതത്തിലും ഒന്നിക്കുന്നു എന്ന സന്തോഷ വാർത്ത ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

about devika

More in Malayalam

Trending

Recent

To Top