വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളത്തിന്റെ പ്രിയ നടിയായി മാറിയ താരമാണ് അനു സിത്താര. ഇതിനോടകം തന്നെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിനായി. ഇപ്പോഴിതാ തന്നെ നടി കാവ്യ മാധവനുമായി താരതമ്യം ചെയ്യുന്നതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അനു സിത്താര.
‘കാവ്യ ചേച്ചിയെ എനിക്കൊരുപാട് ഇഷ്ടമാണ്. എന്നെ കണ്ടാല്‍ കാവ്യ ചേച്ചിയെ പോലെയുണ്ടെന്നൊക്കെ പലരും പറഞ്ഞു കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നിയിട്ടുണ്ട്’
‘ചന്ദ്രനുദിക്കുന്ന ദിക്കിലെ രാധ, മീശ മാധവനിലെ രുഗ്മിണി, ബാവുട്ടിയുടെ നാമത്തിലെ വനജ, അനന്തഭദ്രത്തിലെ ഭദ്ര, പെരുമഴക്കാലത്തിലെ ഗംഗ, അങ്ങനെ എനിക്ക് പ്രിയപ്പെട്ട കാവ്യ ചേച്ചിയുടെ കഥാപാത്രങ്ങള്‍ ഒരുപാടുണ്ട്’ എന്ന് താരം പറയുന്നു. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് അനു സിത്താര പ്രതികരിച്ചത്.
അതേസമയം, അനുരാധ ക്രൈം നമ്പര്‍ 59/2019, മോമോ ഇന്‍ ദുബൈ, വാതില്‍, സന്തോഷം എന്നീ ചിത്രങ്ങളാണ് അനു സിത്താരയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. മണിയറയിലെ അശോകന്, മാമാങ്കം എന്നിവയായിരുന്നു താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...