Malayalam
ഹിമാചലിലെ കാസോളില്‍ നിന്നുള്ള ഫോട്ടോകള്‍ പങ്കുവെച്ച് സാനിയ ഇയ്യപ്പന്‍; സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഹിമാചലിലെ കാസോളില്‍ നിന്നുള്ള ഫോട്ടോകള്‍ പങ്കുവെച്ച് സാനിയ ഇയ്യപ്പന്‍; സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ക്വീന്‍ എന്ന സിനിമയിലൂടെ എത്തി ഇതിനോടകം തന്നെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും തന്റെ യാത്രാവിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ ഹിമാചലിലെ കാസോളില്‍ നിന്നുള്ള ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. പതിവ് പോലെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി രംഗത്തെത്തിയത്.
താരത്തിന്റെ പത്തൊന്‍പതാം പിറന്നാള്‍ ആഘോഷമാക്കിയത് മാലദ്വീപിന്റെ മനോഹാരിതയിലായിരുന്നു. അന്ന് കടലില്‍ നിന്നുള്ള മനോഹര ചിത്രങ്ങളും പങ്കുവച്ചിരുന്നു. 8000 അടി ഉയരത്തിലേക്ക് ട്രെക്കിങ് നടത്തിയതിന്റെ വീഡിയോകളും സാനിയ പങ്കുവച്ചിട്ടുണ്ട്.
രണ്ടു മണിക്കൂര്‍ നീണ്ട ട്രെക്കിങ്ങിന് ഒടുവില്‍ മഞ്ഞുമലയുടെ നെറുകയില്‍ എത്തിയ സാനിയയ്ക്ക് അഭിമുഖമായി സ്വര്‍ഗതുല്യമായ കാഴ്ചയാണ് പ്രകൃതി ഒരുക്കിയിരുന്നത്.
കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് സാനിയയുടേതായി ഒടുവില്‍ പുറത്തെത്തിയ ചിത്രം. വിഷ്ണു ഉണ്ണികൃഷ്ണനായിരുന്നു ചിത്രത്തില്‍ നായകന്‍. സല്യൂട്ട് എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും സാനിയ അഭിനയിക്കുന്നുണ്ട്.
