തമിഴ് ഹാസ്യ താരം വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്. കോവിഡ് വാക്സിന് എടുത്ത് രണ്ട് ദിവസത്തിനു ശേഷമാണ് വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് കോവിഡ് വാക്സിന് എടുത്തതാണ് മരണകാരണമെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായിരുന്നു. അന്ന് ഇത്തരത്തില്‍ പ്രചാരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ വിഴുപുരം സ്വദേശിയായ ഒരു സാമൂഹിക പ്രവര്ത്തകന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നടപടി. കോവിഡ് വാക്സിന് സ്വീകരിച്ച ശേഷമാണ് മരണം സംഭവിച്ചതെന്ന് ചിലര്‍ പ്രചാരണം നടത്തുമ്പോള്‍ പൊതുജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. ദേശീയ കമ്മീഷന് ഹര്‍ജി സ്വീകരിക്കുകയും തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.
2021 ഏപ്രില്‍ 20നാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് വിവേക് മരിച്ചത്. ഇതിന് പിന്നാലെ നടന് മന്‍സൂര്‍ അലിഖാന് അടക്കമുള്ളവര്‍ വിവേകിന്റെ മരണം വാക്സിന് കാരണമാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ താരത്തിന്റെ കുടുംബാങ്ങള്‍ നിഷേധിക്കുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്നാണ് വിവേകിന്റെ മരണം കൊവിഡ് വാക്സിന് എടുത്തത് മൂലമാണോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മനുഷ്യാവകാശ കമ്മീഷന് ലഭിച്ചത്. ഹര്‍ജി സ്വീകരിച്ച മനുഷ്യാവകാശ കമ്മീഷന് ഉടന്‍ തന്നെ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് അറിയിച്ചു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...