മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യാ മാധവനും. ഇവരുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്ന ആരാധകർ നിരവധിയാണ്. കഴിഞ്ഞ ദിവസം ദിലീപിന്റെ കുടുംബ ചിത്രമായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്
ദിലീപും കാവ്യയും മഹാലക്ഷ്മിയുമുൾപ്പെടെ എല്ലാവരും കറുത്ത വസ്ത്രം ധരിച്ചു നിൽക്കുന്ന ചിത്രമാണ് മീനാക്ഷി ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിരിച്ചു വളരെ സന്തോഷത്തോടെയാണ് നാലു പേരെയും ചിത്രത്തിൽ കാണാനാവുക. മഹാലക്ഷ്മികുട്ടി ചേച്ചി മീനാക്ഷിയുടെ കൈയിൽ ഇരുന്ന് കോലുമിഠായി നുണയുന്നതും ചിത്രത്തിൽ കാണാം. ദിലീപും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്
ശ്വേത മേനോനും അരുണ്‍ ഗോപിയുമായിരുന്നു ചിത്രത്തിന് കീഴില്‍ സ്‌നേഹം വാരിവിതറി ആദ്യമെത്തിയത്. തന്റെ ഫേസ്ബുക്ക് പേജിലും അദ്ദേഹം ദിലീപിന്റെ കുടുംബചിത്രം പോസ്റ്റ് ചെയ്തിരുന്നു. നാദിര്‍ഷയും അജയ് വാസുദേവും ദിലീപിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ധര്‍മ്മജന്‍, ഷിജു, തുടങ്ങിയവരും കമന്റുമായെത്തിയിരുന്നു.
നല്ലൊരു കുടുംബചിത്രം… മീനാക്ഷിയുടെ സന്തോഷം കണ്ടാൽ അറിയാം, അവളുടെ ഹാപ്പിനെസ്സ് അവളുടെ അച്ഛൻ ആണെന്ന്… കാത്തിരുന്ന് കാത്തിരുന്നു അവസാനം ഒരു ഒന്നൊന്നര പൂക്കാലം തന്നു…തുടങ്ങിയ കമന്റുകളാണ് ആരാധകർ കുറിച്ചത്
കുടുംബചിത്രം വൈറലായി മാറിയതിന് പിന്നാലെ വിമര്‍ശനങ്ങളുമായി ചിലരെത്തിയിരുന്നു. ദിലീപിനെ മാത്രമല്ല മഞ്ജു വാര്യരെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ചിത്രത്തിന് താഴെയുണ്ടായിരുന്നു. മീനാക്ഷി അച്ഛനൊപ്പം പോയതിനെക്കുറിച്ചായിരുന്നു ചിലരുടെ വിമര്‍ശനം. മഞ്ജുവിന്റെ ഭാഗത്ത് എന്തോ തെറ്റ് ഉള്ളത് പോലെ തോന്നുന്നു. കാരണം മകൾ അമ്മയെ വേണ്ട അച്ഛനെ മതി എന്ന് പറഞ് രണ്ടാനമ്മയുടെ കൂടെ ഇത്രേം സന്തോഷത്തോടെ ഇരിക്കണമെങ്കിൽ എന്തെങ്കിലും കാരണം ഉണ്ടാകുമെന്നാണ് ചിലർ പറയുന്നത്. എന്നാൽ ഇതിന് ശക്തമായ മറുപടിയായിരുന്നു മഞ്ജുവിന്റെ ആരാധകര്‍ നല്‍കിയത്. ദിലീപും കാവ്യയും രണ്ട് വിവാഹം ചെയ്തതിനെക്കുറിച്ചുള്ള കമന്റുകള്‍ക്കും ശക്തമായ മറുപടിയിലാണ് ആരാധകര്‍ മറുപടി നല്‍കിയത്.
കാവ്യയുമായുള്ള വിവാഹ ശേഷം മുന്‍പില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളായിരുന്നു ദിലീപിനെ തേടിയെത്തിയത്. വിഷമഘട്ടത്തില്‍ അച്ഛന് ശക്തമായ പിന്തുണയുമായി കൂടെ നില്‍ക്കുകയായിരുന്നു മീനാക്ഷി. കുടുംബത്തെ ആശ്വസിപ്പിച്ച് കാവ്യ മാധവനും കൂടെയുണ്ടായിരുന്നു. ജനപ്രിയ നായകന്റെ സന്തുഷ്ട കുടുംബചിത്രം കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് ആരാധകരും എത്തിയിരുന്നു. നിങ്ങളോടുള്ള ഇഷ്ടമാണ് ചിത്രത്തിന്റെ ലൈക്കിലും കമന്റിലും ഷെയറിലും കാണുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
ദിലീപും കാവ്യ മാധവനും മാത്രമല്ല മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കുമുണ്ട് ആരാധകര്‍. ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ മീനാക്ഷി പങ്കിടുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്തവരാണ് ദിലീപും കാവ്യ മാധവനും. ഓണത്തിന് ആശംസ അറിയിച്ചും കുടുംബചിത്രം പങ്കുവെച്ചും ദിലീപ് എത്തിയിരുന്നു. താരങ്ങളും ഈ ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു.
അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണെങ്കിലും പൊതു പരിപാടികളിലും താരവിവാഹങ്ങളിലുമെല്ലാം പങ്കെടുക്കാറുണ്ട് കാവ്യ മാധവന്‍. മീനാക്ഷിയും ദിലീപിനും കാവ്യയ്ക്കുമൊപ്പം ഉണ്ടാവാറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പുതിയ ചിത്രങ്ങളുമായി മീനാക്ഷി എത്താറുണ്ട്. കഴിഞ്ഞ ദിവസം ഓണാഘോഷത്തിന്റെ ചിത്രങ്ങളും മീനാക്ഷി പങ്കുവച്ചിരുന്നു. കുഞ്ഞനുജത്തി മഹാലക്ഷ്മിയുടെ ഒപ്പം പൂക്കളം ഇടുന്ന ചിത്രമാണ് മീനാക്ഷി പങ്കുവച്ചത്. “ഒരല്‍പം വൈകിപ്പോയി, എങ്കിലും…’” എന്ന ക്യാപ്‌ഷനോടെ എല്ലാവർക്കും ഓണാശംസകൾ നൽകി കൊണ്ടായിരുന്നു പോസ്റ്റ്. സാരിയിൽ ഉള്ള മീനാക്ഷിയുടെ ചിത്രങ്ങളും പങ്കുവച്ചിരുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...