ജീവിതത്തില്‍ ഇത്രയും പെര്‍പെക്ട് ആവരുത്, മനപൂര്‍വം ഒരു തെറ്റ് എങ്കിലും വരുത്താമായിരുന്നു; മമ്മൂട്ടി അന്ന് അഭിനന്ദിക്കാൻ വിളിച്ചപ്പോൾ പറഞ്ഞ വാക്കുകൾ ഓർത്തെടുത്ത് ജയറാം !
ജീവിതത്തില്‍ ഇത്രയും പെര്‍പെക്ട് ആവരുത്, മനപൂര്‍വം ഒരു തെറ്റ് എങ്കിലും വരുത്താമായിരുന്നു; മമ്മൂട്ടി അന്ന് അഭിനന്ദിക്കാൻ വിളിച്ചപ്പോൾ പറഞ്ഞ വാക്കുകൾ ഓർത്തെടുത്ത് ജയറാം !
ജീവിതത്തില്‍ ഇത്രയും പെര്‍പെക്ട് ആവരുത്, മനപൂര്‍വം ഒരു തെറ്റ് എങ്കിലും വരുത്താമായിരുന്നു; മമ്മൂട്ടി അന്ന് അഭിനന്ദിക്കാൻ വിളിച്ചപ്പോൾ പറഞ്ഞ വാക്കുകൾ ഓർത്തെടുത്ത് ജയറാം !
എല്ലാ മലയാളികളും ഇന്ന് ഓണാഘോഷത്തിന്റെ തിരക്കിലാകും. ഓണം പ്രമാണിച്ച് വാർത്താ ചാനലുകളിൽ താരങ്ങൾ വാർത്ത അവതരിപ്പിക്കുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാൽ, വർഷങ്ങൾക്ക് മുൻപുള്ള ഒരു ഓണത്തിന് ആദ്യമായി ടെലിവിഷനില്‍ വാര്‍ത്ത വായിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് നടന് ജയറാം. 2006ല്‍ തിരുവോണ നാളില്‍ ഏഷ്യാനെറ്റിന് വേണ്ടിയാണ് ജയറാം വാര്‍ത്താ അവതാരകനായി എത്തിയത്.
ഇന്ന്, തിരുവോണ നാളിന്റെ ഭാഗമായി ഗായകനായ ജയചന്ദ്രന് വാര്‍ത്ത അവതരിപ്പിച്ച പ്രത്യേക പരിപാടിയിലാണ് ജയറാം തന്റെ വാര്‍ത്താ അനുഭവം പങ്കുവെച്ചത്.
” വാര്‍ത്ത വായിക്കാന്‍ എത്തിയപ്പോള്‍ എങ്ങനെ വായിക്കണം എന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നു. വര്‍ത്തമാനം പറയും പോലെ നമുക്ക് വാര്‍ത്ത വായിക്കാന്‍ പറ്റില്ലല്ലോ. കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തണം, വാര്‍ത്തകള്‍ക്ക് വ്യക്തതയും കൃത്യതയും ഉണ്ടാവണം തുടങ്ങിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു,’ ജയറാം പറയുന്നു.
അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന പി.ജെ. ജോസഫ് രാജി വെച്ചതും ആ ദിവസമായിരുന്നുവെന്നും വാര്‍ത്ത വായിക്കാന്‍ കയറുന്നതിന് തൊട്ടുമുന്‍പായിരുന്നു രാജി പ്രഖ്യാപനം ഉണ്ടായതെന്നും ജയറാം ഓര്‍ത്തെടുക്കുന്നു. ആ സമയത്ത് വളരെയധികം ടെന്‍ഷന്‍ ഉണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്ത വായിച്ചു കഴിഞ്ഞശേഷം മമ്മൂട്ടി വിളിച്ച് അഭിനന്ദിച്ചുവെന്നും ജയറാം പറഞ്ഞു. ജീവിതത്തില്‍ ഇത്രയും പെര്‍പെക്ട് ആവരുതെന്നും മനപൂര്‍വം ഒരു തെറ്റ് എങ്കിലും വരുത്താമായിരുന്നു എന്നുമാണ് മമ്മൂട്ടി പറഞ്ഞതെന്നും ജയറാം പറഞ്ഞു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലൂടെയാണ് മലയാള താരസംഘടനയായ അമ്മ കടന്ന് പോയത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ...