Connect with us

അധികം വൈകാതെ വിവാഹം ഉണ്ടാകും ഒരു പ്ലാവില വറ്റ് തരാം; വിവാഹത്തെ കുറിച്ച് പറഞ്ഞ് തങ്കച്ചന്‍ വിതുര

Malayalam

അധികം വൈകാതെ വിവാഹം ഉണ്ടാകും ഒരു പ്ലാവില വറ്റ് തരാം; വിവാഹത്തെ കുറിച്ച് പറഞ്ഞ് തങ്കച്ചന്‍ വിതുര

അധികം വൈകാതെ വിവാഹം ഉണ്ടാകും ഒരു പ്ലാവില വറ്റ് തരാം; വിവാഹത്തെ കുറിച്ച് പറഞ്ഞ് തങ്കച്ചന്‍ വിതുര

കോമഡി വേദികളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ താരമാണ് തങ്കച്ചന്‍ വിതുര. ജനപ്രിയ കോമഡി പരിപാടിയായ സ്റ്റാര്‍ മാജിക്കില്‍ സജീവമായ താരത്തിന് ഇന്ന് ആരാധകര്‍ ഏറെയാണ്. പ്രേക്ഷകര്‍ ഏറെ സ്നേഹത്തോടെ തങ്കു എന്നാണ് താരത്തെ വിളിക്കുന്നത്. ഓരോ ദിവസത്തെയും സ്റ്റാര്‍ മാജിക്കിലെ എപ്പിസോഡില്‍ തങ്കുവിന്റെ വ്യത്യസ്തങ്ങളായ പ്രകടനങ്ങള്‍ കാണാനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകരുടെ സ്വന്തം തങ്കുവിന്റെ ഒരു പുതിയ വിശേഷങ്ങളാണ് വൈറലായി മാറുന്നത്. 


തിരുവനന്തപുരം വിതുര സ്വദേശിയാണ് തങ്കച്ചന്‍. സ്റ്റേജുകളിലെ മിമിക്രിയിലൂടെയാണ് താരം ക്യാമറയ്ക്ക് മുന്നിലേയ്ക്ക് എത്തുന്നത്. മിനിസ്‌ക്രീനില്‍ സാന്നിധ്യമറിയിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ തങ്കച്ചനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. വ്യത്യസ്തമായ അഭിനയം കൊണ്ടും നര്‍മ്മം കൊണ്ടുമാണ് തങ്കച്ചന്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വളരെയേറെയുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് തങ്കച്ചന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

മണ്‍കട്ട കൊണ്ട് പണിത ഒരു ചെറിയ വീട്. ഒന്‍പത് ജീവിതങ്ങള്‍ ആണ് അതിനുള്ളില്‍ കഴിഞ്ഞതെന്നും തങ്കു പറഞ്ഞിട്ടുണ്ട്. ട്രൂപ്പുകളില്‍ പോയിത്തുടങ്ങിയ ശേഷമാണു പഴയ വീട് പൊളിച്ചുകളഞ്ഞതും പുതിയ വീട് തങ്കു വച്ചതും. എന്ന് കരുതി വലിയ ആര്‍ഭാടങ്ങള്‍ ഒന്നും ആ വീടിനു ഉണ്ടായിട്ടില്ല. ഓട് കൊണ്ട് മേഞ്ഞ മേല്‍ക്കൂരയാണ് ഇപ്പോഴും തങ്കുവിന്റെ വീട്. വെട്ടുകല്ല് കൊണ്ട് ഭിത്തി കെട്ടി. ആ വീട്ടില്‍ത്തന്നെയാണ് ഇപ്പോഴും തങ്കുവും കുടുംബവും താമസിക്കുന്നത്.

ചെറിയ പ്രായത്തില്‍ തന്നെ അഭിനയമോഹം ഉണ്ടായിരുന്ന തങ്കു സ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ മിമിക്രിയോടും പാട്ടിനോടും ഇഷ്ടം വച്ച് കൂട്ടി. പഠനം കഴിഞ്ഞു വകയിലെ സഹോദരനൊപ്പം ഒരു മ്യൂസിക് ട്രൂപ്പ് തുടങ്ങിയ തങ്കുവിന് പിന്നീടത് അടച്ചുപൂട്ടേണ്ടി വന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവല്‍ എന്ന പരിപാടിയാണ് തങ്കുവിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.

ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയുടെ പ്രൊമോഷന്‍ സമയത്ത് മമ്മൂക്കയുള്ള വേദിയില്‍ വച്ച് തങ്കു അവതരിപ്പിച്ച പരിപാടിയിലൂടെയാണ് നടന്റെ ജീവിതം മാറിമറിയുന്നത്. അത് കണ്ട് ഇഷ്ടപ്പെട്ട് മമ്മൂക്ക തങ്കുവിനെ നേരിട്ട് ഫോണില്‍ വിളിച്ചു അടുത്ത സിനിമയില്‍ അവസരം ഒരുക്കി നല്‍കിയത്. പിന്നീട് പരോള്‍, കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ സിനിമകളില്‍ മമ്മൂക്കയുടെ ഒപ്പം താരം അഭിനയിച്ചിട്ടുണ്ട്.


ചില നടിമാരെ കൂട്ടിയും തങ്കുവിന്റെ വിവാഹ വാര്‍ത്ത പല സമയങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അതൊക്കെ വ്യാജമാണ് എന്ന് പലപ്പോഴും നടന്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ നടന്‍ അനീഷ് രവിയോടാണ് അധികം വൈകാതെ വിവാഹം ഉണ്ടാകുമെന്നും ഒരു പ്ലാവില വറ്റ് തരാം എന്നും തങ്കച്ചന്‍ പറയുന്നത്. ജീവിതത്തിലെ പ്രാരാബ്ദം കൊണ്ടുതന്നെ ഒരാളെ കൂടെ കൂട്ടാന്‍ തോന്നിയില്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു വരുന്നതേയുള്ളൂ. ഒരു വീടാണല്ലോ എല്ലാവരുടെയും സ്വപ്നം അതിനു ശേഷം ഒരു വിവാഹം കഴിക്കണം എന്നുമായിരുന്നു തങ്കു മുമ്പ് പറഞ്ഞിരുന്നത്. 

തന്റെ അമ്മയെ കുറിച്ചും തങ്കച്ചന്‍ മുമ്പ് പറഞ്ഞിരുന്നു. ഒരു വലിയ ആഗ്രഹം ബാക്കിവെച്ചാണ് അമ്മ പോയത്. അതിന് അപ്പുറം ഒരു സങ്കടം തന്റെ ജീവിതത്തില്‍ ഇല്ലെന്നാണ് താരം പറഞ്ഞത്. അമ്മ എപ്പോഴും എന്റെ കല്യാണത്തെക്കുറിച്ച് പറയുമായിരുന്നു.അസുഖം ആയശേഷം മരുന്നു എടുത്തു കൊടുക്കുമ്‌ബോള്‍ എനിക്ക് മരുന്നൊന്നും വേണ്ട,നീ എവിടെ നിന്നെങ്കിലും ഒരു പെണ്‍കൊച്ചിനെ വിളിച്ചോണ്ട് വാ എന്നാണ് പറയാറുള്ളത്. അമ്മ മരിച്ചതോടെ ഈ വാക്കുകളാണ് എപ്പോഴും എന്റെ മനസ്സില്‍ ഉള്ളത്.

അമ്മ ജീവിച്ചപ്പോള്‍ ആഗ്രഹം നടത്താന്‍ സാധിച്ചില്ല, ഇനി എന്ത് നേടിയാലും ആ വിഷമം മാറില്ല.75 വയസ്സായിരുന്നു അമ്മയ്ക്ക്.പത്തുവര്‍ഷമായി ഹൃദ്രോഗി ആണ്.പെട്ടെന്ന് വയ്യാതെയായി. താന്‍ കണ്ണൂരില്‍ ഒരു പടത്തിന്റെ ലൊക്കേഷനില്‍ നില്‍ക്കുമ്‌ബോഴാണ് പെങ്ങള്‍ വിളിച്ചത്. ആശുപത്രിയില്‍ എത്തുമ്‌ബോഴേക്കും ലിവറിനെ ചില ഗുരുതരമായ പ്രശ്‌നങ്ങള്‍, ആര്‍സിസിയില്‍ അഡ്മിറ്റായി. രണ്ടുദിവസം കഴിഞ്ഞ് അമ്മ പോയി.മരിക്കുന്നതിനു മുന്‍പ് സുഹൃത്തുക്കള്‍ സംഘടിപ്പിച്ച തന്റെ പിറന്നാള്‍ ആഘോഷത്തില്‍ എന്റെ അമ്മയ്ക്ക് പങ്കെടുക്കാനായി.’ താരം പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top