തെന്നിന്ത്യയുടെ ഇഷ്ട നായികയാണ് സ്നേഹ. മലയാളത്തിലും ഒരുപിടി നല്ല സിനിമകളിൽ സ്നേഹ വേഷമിട്ടിട്ടുണ്ട്. അതിലൂടെ മലയാളത്തിൽ നിന്നും നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ സ്നേഹ ഇടക്ക് തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ, വരമഹാലക്ഷ്മി വ്രത പൂജയുടെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. സുഹൃത്തുക്കൾക്കൊപ്പം പൂജാ കർമ്മങ്ങൾ നിർവഹിക്കുന്നത് ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് സ്നേഹ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
തമിഴ് നടനായ പ്രസന്നയാണ് സ്നേഹയുടെ ഭർത്താവ്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്, ഒരു മകനും മകളും. 2020 ജനുവരി 24 നാണ് സ്നേഹയ്ക്കും പ്രസന്നയ്ക്കും ഒരു പെൺകുഞ്ഞ് പിറന്നത്.
വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സ്നേഹ പിന്നീട് അഭിനയത്തിലേക്കും വന്നിരുന്നു. മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സ്നേഹ. മമ്മൂട്ടിയ്ക്ക് ഒപ്പം ‘ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിലും രണ്ടാം വരവിൽ സ്നേഹ അഭിനയിച്ചു. പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’യിലൂടെ പ്രസന്നയും മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...