കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരയായി സാന്ത്വനം റേറ്റിങ്ങിൽ രണ്ടാമതായിപ്പോയെങ്കിലും ആരാധക ഹൃദയങ്ങളിൽ മുമ്പിൽ തന്നെയുണ്ട് . ഇപ്പോഴിതാ കുടുംബത്തില്‍ ഓണം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രൊമോ വീഡിയോയാണ് ആരാധകർ ആഘോഷമാക്കിയിരിക്കുന്നത്. വീഡിയോ കണ്ടതോടെ സാന്ത്വനം കുടുംബത്തെ കുറിച്ചും അവിടെ നടക്കാനുള്ള വിശേഷങ്ങളെ കുറിച്ചുമൊക്കെ പ്രേക്ഷകര്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.
സീരിയലില്‍ ആണെങ്കിലും ഇത്രയും സന്തോഷ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്ന സീരിയല്‍ സാന്ത്വനമേ ഉള്ളു എന്നാണ് മറ്റ് ചില അഭിപ്രായങ്ങള്‍. സാന്ത്വാനം കാണുമ്പോള്‍ തന്നെ ഒരു ഹാപ്പി വൈബ് ആണ് തോന്നാറുള്ളത്. സന്തോഷവും കളി ചിരിയും ആയി ഉള്ള സാന്ത്വനത്തിന്റെ ഓണം സ്പെഷ്യല്‍ എപ്പിസോഡ് കാണാന്‍ കട്ട വെയ്റ്റിംഗ് ആണ്. ഹരിയും ശിവനും ഭാര്യമാര്‍ക്കൊപ്പം ഈ ഓണം വലിയ ആഘോഷമാക്കി മാറ്റുമെന്നാണ് കരുതുന്നത്. എന്തായാലും അധികം വൈകാതെ സീരിയല്‍ കാണമെന്ന പ്രതീക്ഷയിലാണ് ഏവരും.
എത്രയൊക്കെ പിണങ്ങിയാലും വഴക്ക് അടിച്ചാലും സാന്ത്വനത്തിലെ ഇവരുടെയൊക്കെ ഒത്തൊരുമ തന്നെയാണ് ഞങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നത്. അവസരത്തിന് അനുസരിച്ചു ബിജിഎം ഇടുന്ന എഡിറ്റര്‍ മാമനും. അതുപോലെ തന്നെ സാഹചര്യത്തിന് അനുസരിച്ചു റേഡിയോയില്‍ പാട്ട് വെക്കുന്ന ശിവേട്ടനും പൊളിയാണ്. അഞ്ജിലിയും ശിവനും തമ്മില്‍ വഴക്ക് കൂടി അടിച്ച് പിരിയുമോ എന്ന ആശങ്കയിലായിരുന്നു എല്ലാവരും. എന്നാല്‍ അങ്ങനെ ഉണ്ടായാല്‍ സീരിയല്‍ കാണുന്നത് തന്നെ നിര്‍ത്തുമെന്ന ഭീഷണിയിലായിരുന്നു പ്രേക്ഷകര്‍.
അതേസമയം സാന്ത്വനത്തിലെ ഓണാഘോഷമാണ് ശ്രദ്ധേയം. ബാലനും ദേവിയും പച്ച നിറത്തിലും ഹരിയും അപ്പുവും ചുവപ്പും ശിവനും അഞ്ജലിയും നീല നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചത്. ഓരോരുത്തരും കപ്പിള്‍സിന് അനുസരിച്ച് പല നിറങ്ങള്‍ കൊടുത്തത് മനോഹരമായിട്ടുണ്ടെന്നാണ് ഫാന്‍സ് പറയുന്നത്. ഓരോരുത്തരും കപ്പിള്‍സായി തന്നെ ഊഞ്ഞാല് ആടുകയും തിരുവാതിരക്കളി നടത്തുകയുമൊക്കെ ചെയ്തതാണ് ശ്രദ്ധേയം. ഈ എപ്പിസോഡുകള്‍ക്ക് വേണ്ടിയാണ് പ്രേക്ഷകര്‍ ഓരോരുത്തരും ആകാംഷയോടെ കാത്തിരിക്കുന്നതും.
റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന സാന്ത്വനം ലോക്ഡൗണിന് ശേഷം രണ്ടാമതായി തുടരുകയാണ്. ഏറെ കാലം സീരിയലിന്റെ ചിത്രീകരണം നിര്‍ത്തി വെച്ചിരുന്നു. ആ സമയത്താണ് കുടുംബവിളക്ക് ഒന്നാമത് എത്തുന്നത്. രണ്ടാം സ്ഥാനത്തുള്ള സാന്ത്വനവും ആഴ്ചകള്‍ കൂടുന്നതിന് അനുസരിച്ച് വളരെ കുറഞ്ഞ വ്യത്യാസത്തിലാണ് കുടുംബവിളക്ക് ഒന്നാമത് എത്തിയത്. ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയമാണ് ഇപ്പോള്‍ സീരിയലിന്റെ ഹൈലൈറ്റ്. തുടക്കത്തില്‍ നെഗറ്റീവ് ഇമേജ് ആയിരുന്നെങ്കിലും പിന്നീട് അപ്പു എന്ന അപര്‍ണ വളരെ വേഗം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി
നേരത്തെ അഞ്ജലിയ്ക്കാണ് ആരാധകര്‍ കൂടുതലെങ്കില്‍ ഇപ്പോള്‍ അപ്പുവിനും വലിയ ജനപ്രീതിയാണ് ഉള്ളത്. കഴിഞ്ഞ എപ്പിസോഡുകളില്‍ അപ്പു പറഞ്ഞിട്ടുള്ള ഡയലോഗുകളും മറ്റുമൊക്കെ വൈറലായിരുന്നു. ഇനിയുള്ള എപ്പിസോഡുകളില്‍ ദമ്പതിമാര്‍ തമ്മിലുള്ള സ്നേഹവും പ്രണയവുമൊക്കെ കാണാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. അപ്പുവിന് ജോലി കിട്ടുന്നതോടെ ഹരിയോടും മറ്റ് വീട്ടുകാരോടും ഉള്ള സമീപനത്തില്‍ മാറ്റം വരരുതെന്നാണ് എല്ലാവര്ക്കും പറയാനുള്ളത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...