Connect with us

ഇന്നത്തെ അടിപൊളി ഓണം എപ്പിസോഡ്; താമരയിതളുകളിൽ പ്രണയം ഒളിപ്പിച്ച് റിഷിയും സൂര്യയും; ഓണസമ്മാനമായി അത് സംഭവിക്കുന്നു !

Malayalam

ഇന്നത്തെ അടിപൊളി ഓണം എപ്പിസോഡ്; താമരയിതളുകളിൽ പ്രണയം ഒളിപ്പിച്ച് റിഷിയും സൂര്യയും; ഓണസമ്മാനമായി അത് സംഭവിക്കുന്നു !

ഇന്നത്തെ അടിപൊളി ഓണം എപ്പിസോഡ്; താമരയിതളുകളിൽ പ്രണയം ഒളിപ്പിച്ച് റിഷിയും സൂര്യയും; ഓണസമ്മാനമായി അത് സംഭവിക്കുന്നു !

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് സൂര്യയും റിഷിയും . സംഭവബഹുലമായ കഥാഗതികളിലൂടെ കടന്നുപോകുമ്പോൾ കൂടെവിടെ കുടുംബത്തിലേക്കും ഓണാഘോഷം നിറയുകയാണ്. കുടുംബത്തിലെ മുഴുവൻ ഓണാഘോഷം കാണാനാണ് ആരാധകർ കാത്തിരിക്കുന്നതെങ്കിലും സൂര്യയുടെയും റിഷിയുടെയും പ്രണയ നിമിഷങ്ങൾ ഇല്ലാതെ എന്ത് ഓണാഘോഷം എന്നാണ് ആരാധകർ ചോദിക്കുന്നത്.

അതുകൊണ്ടുതന്നെ പ്രോമോ വീഡിയോ എത്തിയപ്പോൾ തന്നെ സൂര്യയുടെയും റിഷിയുടെയും പ്രണയമാണ് ആരാധാകർ തേടിയത്. ഏതായാലും നിരാശപ്പെടുത്തിയിട്ടില്ല. ഇന്നത്തെ പുത്തൻ എപ്പിസോഡിൽ അഥിതി ടീച്ചറെ കാണാൻ സൂര്യ എത്തുന്നുണ്ട്. അഥിതി ടീച്ചറും സൂര്യയും നല്ല അടിപൊളി ഓണപ്പുടവയിലാണ് ഒരുങ്ങി നിൽക്കുന്നത്. അങ്ങനെ അവർ പരാസ്പരം ഓണാശംസകൾ നേരുന്നുണ്ട്.

തുടർന്ന് സൂര്യ അഥിതി ടീച്ചറുടെ കണ്ണുകൾ അടച്ച് പിടിച്ചിട്ട് ഒരു സർപ്രൈസ് കാണിക്കാൻ പോകുകയാണ്. നല്ല അടിപൊളി സർപ്രൈസ് ആണ്. മറ്റാരുമല്ല അഥിതി ടീച്ചറുടെ മകൻ റിഷിയെ തന്നെയാണ് സൂര്യ കാണിച്ചത്. കാറിനരികിൽ ചാരി നിൽക്കുകയായിരുന്നു റിഷി . എല്ലാവരും നല്ല ഓണാവേഷത്തിലാണ്.

റിഷി നല്ലചിരിയോടെ നിൽക്കുകയാണ്… ഒരു ഓണം എപ്പിസോഡ് എന്നുതന്നെ പറയാം. അപ്പോൾ അഥിതി ടീച്ചർ ഒരുപാട് സന്തോഷത്തോടെയും നന്ദിയോടെയും സൂര്യയെ ഇങ്ങനെ നോക്കി നിൽക്കുകയാണ്. ഉടനെ സൂര്യ, ഇങ്ങനെ നോക്കി നിന്നാൽ മതിയോ ടീച്ചറെ വാ എന്നും പറഞ്ഞ് സൂര്യ അഥിതി ടീച്ചറേയും കൊണ്ട് റിഷിയ്ക്ക് അരികിലേക്ക് ചെല്ലുകളായാണ് .

ഇന്നത്തെ കഥ പൂർണ്ണമായി കേൾക്കാം വീഡിയോയിലൂടെ!

koodevide

More in Malayalam

Trending

Recent

To Top