Connect with us

അപ്പുവോ അഞ്ജുവോ?; രണ്ടുപേർക്കും പഠിപ്പുണ്ട്, വിവരമുണ്ട് എന്നാൽ രണ്ടാളും തീർത്തും വ്യത്യസ്തർ; ഒരു കുടുംബത്തിന് പറ്റിയ മരുമകൾ ആരെന്ന് ചർച്ചയാക്കി ആരാധകർ ; നിങ്ങൾ ആർക്കൊപ്പം !

Malayalam

അപ്പുവോ അഞ്ജുവോ?; രണ്ടുപേർക്കും പഠിപ്പുണ്ട്, വിവരമുണ്ട് എന്നാൽ രണ്ടാളും തീർത്തും വ്യത്യസ്തർ; ഒരു കുടുംബത്തിന് പറ്റിയ മരുമകൾ ആരെന്ന് ചർച്ചയാക്കി ആരാധകർ ; നിങ്ങൾ ആർക്കൊപ്പം !

അപ്പുവോ അഞ്ജുവോ?; രണ്ടുപേർക്കും പഠിപ്പുണ്ട്, വിവരമുണ്ട് എന്നാൽ രണ്ടാളും തീർത്തും വ്യത്യസ്തർ; ഒരു കുടുംബത്തിന് പറ്റിയ മരുമകൾ ആരെന്ന് ചർച്ചയാക്കി ആരാധകർ ; നിങ്ങൾ ആർക്കൊപ്പം !

കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരയായി മാറാന്‍ സാന്ത്വനത്തിന് സാധിച്ചിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ പുതിയ ചില അതിഥികള്‍ കൂടി വന്നതോടെ സംഭവബഹുലമായി മാറി. ഇടയ്ക്ക് ശിവനും അഞ്ജലിയും പ്രണയത്തിലായതാണ് സീരിയലിന്റെ ഹൈലൈറ്റ് ആയി മാറിയത്. പരമ്പരയിൽ ഒരു കുടുംബം മുഴുവൻ താരങ്ങളാകുന്നുണ്ടെങ്കിലും ശിവാജ്ഞലി പ്രണയമാണ് ആരാധകർ ഏറ്റെടുത്തത്. അങ്ങനെ വിജയമായി പോയിക്കൊണ്ടിരിക്കുമ്പോൾ അഞ്ജലിയും അപ്പുവും ചർച്ചാ വിഷയമായിരിക്കുകയാണ്.

ഇതൊരു പാരമ്പരയെങ്കിലും മരുമകളായി കുടുംബത്തിലേക്ക് കടന്നുവരുന്ന പെൺകുട്ടികൾ ഏതൊക്കെ രീതിയിൽ ചിന്തിക്കുമെന്ന് ഇതിലൂടെ മനസിലാക്കാൻ സാധിക്കും എന്നാണ് ആരാധകരുടെ അഭിപ്രായം. അപർണ്ണയും അഞ്ജലിയും രണ്ടുതരത്തിലുള്ള കഥാപാത്രങ്ങളാണ്. എന്നാൽ, രണ്ടുപേരും ഒരു കുടുംബത്തിലേക്ക് കടന്നുവന്ന മരുമകൾ.

രണ്ടുപേർക്കും സാമാന്യം നല്ല വിദ്യാഭ്യാസവും വിവരവും ഒക്കെയുണ്ട്. സ്മാർട്ട് ആയിട്ടുള്ള ഇന്നത്തെ സമൂഹത്തിലെ പ്രതിനിധികളായി രണ്ടാളെയും കാണാം. എന്നാൽ, നായികാ സ്ഥാനത്തേക്ക് അഞ്ജുവാണ് കടന്നുവരുന്നത്. പക്ഷെ ഇപ്പോൾ അപ്പുവിനാണ് കൂടുതൽ ആരാധകരുള്ളത്. കുടുംബത്തെ സ്നേഹിക്കുന്നതിനോടൊപ്പം സ്വന്തമായി അധ്വാനിക്കണമെന്നും സാമ്പത്തിക സാമൂഹിക സ്വാതന്ത്യം വേണമെന്നും അപ്പു ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, അഞ്ജു അങ്ങനെയല്ല. അഞ്ജുവിനോട് ബാലേട്ടൻ ജോലിക്ക് പോകുന്നതിനെ കുറിച്ച് ചോദിക്കുന്നുണ്ട്. അപ്പോഴും അഞ്ജു താല്പര്യമില്ല എന്നാണ് പറയുന്നത്. എന്നാൽ ശിവന് തന്റെ ഭാര്യ ജോലിക്കു പോകുന്നത്തിൽ സന്തോഷമേ ഉള്ളു. അതേസമയം ഹരിയ്ക്ക് എതിർപ്പും ഉണ്ട്.

അപ്പുവിന്റെ ഇന്നത്തെ സന്തോഷം കണ്ടപ്പോള്‍ ഒന്നുകൂടി മനസ്സ് നിറഞ്ഞു എന്നാണ് ആരാധകർ പറയുന്നത്.. അങ്ങനെ ബാലേട്ടന്‍ അപ്പുവിന് ജോലി റെഡി ആക്കി കൊടുക്കുന്നു. അപ്പുവിന്റെ പിതാവായ തമ്പി സര്‍ട്ടിഫിക്കറ്റുകളൊക്കെ കീറി കളഞ്ഞിരുന്നു. ഇനി ജോലിയ്ക്ക് പോകാന്‍ ഒരു സാധ്യതയും ഇല്ലാതിരിക്കുമ്പോഴാണ് ബാലന്‍ ഒരു ജോലി കൊടുക്കാമെന്ന സന്തോഷ വാര്‍ത്തയുമായി എത്തുന്നത്. സാധാരണക്കാര്‍ ആണെങ്കിലും പ്രമുഖരായി അടുത്ത സൗഹൃദം ഉള്ളതിനാല്‍ അപ്പുവിനൊരു ജോലി വാങ്ങികൊടുക്കുന്നത് എളുപ്പമുള്ള കാര്യമായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. അപ്പുവോ അഞ്ജുവോ ബെസ്റ്റ് എന്ന ചോദ്യത്തിന് ഇനിയും സമ്മിശ്ര അഭിപ്രായങ്ങൾ കാണാം. ഇതുകാണുന്ന നിങ്ങൾക്കും അഭിപ്രായം കുറിക്കാം.

about santhwanam

More in Malayalam

Trending

Recent

To Top