
Malayalam
ബാലഹനുമാനിലെ പവിത്ര ആള് പുലി തന്നെ; ഓണത്തിന് ആരാധകർക്ക് നൽകിയ ആ സമ്മാനം ഞെട്ടിച്ചുകളഞ്ഞു ; പിങ്കിമോളുടെ നൃത്തം കാണാം !
ബാലഹനുമാനിലെ പവിത്ര ആള് പുലി തന്നെ; ഓണത്തിന് ആരാധകർക്ക് നൽകിയ ആ സമ്മാനം ഞെട്ടിച്ചുകളഞ്ഞു ; പിങ്കിമോളുടെ നൃത്തം കാണാം !

കുട്ടി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബാല ഹനുമാൻ എന്ന പരമ്പര. കൊച്ചു കുട്ടികളെ ഉദ്ദേശിച്ച് സംപ്രേക്ഷണം ആരംഭിച്ചെങ്കിലും കുട്ടികൾക്കൊപ്പം മുതിർന്നവരും ബാല ഹനുമാന്റെയും കൊച്ചു കൂട്ടുകാരുടെയും ആരാധകരായിട്ടുണ്ട്.
പരമ്പരയിൽ ബാല ഹനുമാനായിട്ടെത്തുന്നത് ആദർശാണ്. അതിൽ ആദർശിനൊപ്പം മൂന്ന് സുഹൃത്തുക്കളും ഉണ്ട്. പവിത്ര എന്ന കഥാപാത്രമായി പ്രേക്ഷകരുടെ പ്രിയപുത്രി പിങ്കിയാണ് എത്തുന്നത്. അർജുൻ എന്ന കൃഷ്ണമൂർത്തിയ്ക്കും ആരാധകരേറെയാണ്. കൂട്ടത്തിൽ ഏറ്റവും കുഞ്ഞായ ആദി എന്ന കഥാപാത്രമായിട്ടെത്തുന്നത് യാൻദേവ് ആണ് . എല്ലാം കുട്ടിത്താരങ്ങളെങ്കിലും കഴിവുകൊണ്ട് വലിയ ഉയരത്തിലാണ് ഇവർ നാലുപേരും.
ഇപ്പോഴിതാ ഓണത്തിനിടയിൽ പിങ്കി സമ്മാനിച്ച അടിപൊളി നൃത്ത വിരുന്നാണ് ആരാധകരുടെ കയ്യടി നേടിയിരിക്കുന്നത്. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും മിടുക്കിയാണെന്ന് തെളിയിച്ചുകൊണ്ടുള്ള പിങ്കിയുടെ അരങ്ങേറ്റ ചിത്രങ്ങളും വീഡിയോകളുമാണ് വൈറലായിരിക്കുന്നത്.
പരമ്പരയിലൂടെ മാത്രമല്ല പരസ്യ ചിത്രങ്ങളിലൂടെയും സിനിമയുടെയും ആരാധകരെ സ്വന്തമാക്കാൻ സാധിച്ച കൊച്ചുമിടുക്കിയാണ് പിങ്കി. ഇപ്പോൾ നൃത്തത്തിലും അരങ്ങേറ്റം കുറിച്ച താരം അടുത്ത ചുവടുവെപ്പുകൾക്ക് ഒരുങ്ങുകയാണ്.
about balahanuman
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...
തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...