
News
മമ്മൂട്ടിയ്ക്കും മോഹൻലാലിനും യു.എ.ഇ. ഗോൾഡൻ വിസ!
മമ്മൂട്ടിയ്ക്കും മോഹൻലാലിനും യു.എ.ഇ. ഗോൾഡൻ വിസ!

മലയാളത്തിന്റെ മിന്നുംതാര രാജാക്കൻമാരായ മോഹൻലാലിനും മമ്മൂട്ടിക്കും യു.എ.ഇ. ഗോൾഡൻ വിസ. ഗോൾഡൻ വിസയ്ക്ക് 10 വർഷത്തെ കാലാവധിയുണ്ട്. വിവിധ മേഖലകളിൽ കഴിവുതെളിയിക്കുന്ന പ്രതിഭകൾക്ക് യു.എ.ഇ. നൽകുന്ന മികച്ച സമ്മാനമാണിത്. ഇതാദ്യമായാണ് മലയാള സിനിമാതാരങ്ങൾക്ക് ഗോൾഡൻ വിസ കിട്ടുന്നത് എന്നത് ശ്രദ്ധേയമായ കാര്യം.
ഷാരൂഖ്ഖാൻ, സഞ്ജയ്ദത്ത് എന്നിവർക്ക് ഈ വിസ നേരത്തെ കൊടുത്തിരുന്നു. യു.എ.ഇ. താമസ കുടിയേറ്റ അധികൃതരിൽനിന്ന് മോഹൻലാലും മമ്മൂട്ടിയും ഗോൾഡൻ വിസ ഏറ്റുവാങ്ങുവാൻ തയ്യാറെടുക്കുകയാണ്.
അഭിനയ രംഗത്ത് അമ്പത് വർഷങ്ങൾ പൂർത്തീകരിക്കുകയാണ് മമ്മൂട്ടി.മമ്മൂട്ടി മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും ഏഴ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും 13 ഫിലിംഫെയർ അവാർഡുകളും 11 കേരള ഫിലിം ക്രിറ്റിക്സ് അവാർഡുകളും നേടിയിട്ടുണ്ട്.
ദൃശ്യം 2, റാം തുടങ്ങിയ സിനിമകൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന സിനിമ ’12 മാൻ’ ആയിരുന്നു മോഹൻലാലിന്റെ സിനിമയായി അവസാനം പ്രഖ്യാപിച്ചത്.
മൂന്ന് ദേശീയ പുരസ്കാരങ്ങൾ നേടിയ ചിത്രമാണ് മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ. മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ എന്ന സിനിമ ഒക്ടോബർ മാസം റിലീസ് ചെയ്യും.
ദൃശ്യത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന മാസ് ത്രില്ലറാണ് റാം.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് മാധവൻ. അടുത്തിടെ, തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്റ്റിനായി ശരീരഭാരം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മ യക്കുമരുന്നുകേസിൽ തമിഴ് നടന്മാരായ ശ്രീകാന്തും കൃഷ്ണയും അറസ്റ്റിലായത്. ഇപ്പോഴിതാ ശ്രീകാന്തിനും കൃഷ്ണയ്ക്കും കർശന ഉപാധികളോടെ ജാമ്യം...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...