കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് നീദിര്ഷുടെ പുതിയ ചിത്രം ഈശോ. മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് വൈദികന്മാരടങ്ങുന്ന ഒരു കൂട്ടം പേര് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈശോയ്ക്കെതിരെ തന്റെ പേരില്‍ നടക്കുന്നത് വ്യാജപ്രചാരണമാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്.
തന്റെ ചിത്രത്തിനൊപ്പം ആരോ പടച്ചുവിട്ട വാക്കുകള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി കാണുന്നുവെന്നും ഈ അഭിപ്രായവുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ആരുടെയെങ്കിലും സ്ഥാപിത താത്പര്യങ്ങള്‍ക്കായി മറ്റൊരാളുടെ സമ്മതമില്ലാതെ വലിച്ചിഴക്കരുതെന്നും മുതുകാട് പറഞ്ഞു.
ചിത്രത്തിന് ഈശോ എന്ന പേര് നല്‍കിയതിനെ വിമര്‍ശിക്കുന്ന തരത്തിലാണ് ഫോട്ടോയോടൊപ്പമുള്ള സന്ദേശം നല്‍കിയിരിക്കുന്നത്. മനുഷ്യന് ദൈവമായി തീരാനുള്ള വാതിലാണ് ബൈബിള്‍.
എങ്കില്‍, ആ വാതില്‍ നമുക്കായി തുറക്കുന്നവന് യേശുവെങ്കില്‍, ഭൂമിയിലെ എത്ര മഹനീയമായ കലാസൃഷ്ടിക്കു പോലും ഈശോ എന്ന പേരിടുന്നത് അവഹേളനമാണ്. ആരുടെ സൃഷ്ടിക്കാണ് സ്വര്‍ഗത്തില്‍ നിന്ന് രക്ഷക്കായി നല്കപ്പെട്ട അവന്റെ വ്യക്തിത്വത്തിന്റെ നാമം വഹിക്കാന്‍ യോഗ്യമായിട്ടുള്ളത് എന്ന സന്ദേശമാണ് മുതുകാടിന്റെ ചിത്രത്തോടൊപ്പം പ്രചരിക്കുന്നത്.
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...