Connect with us

അമ്മയുടെ മക്കൾക്ക് ഇത്രയും ധിക്കാരമോയെന്ന് സോഷ്യൽമീഡിയ! കൊച്ചിയിൽ എത്തിയ താരങ്ങൾ കാണിച്ചത് കണ്ടോ? അമ്പരന്ന് പ്രേക്ഷകർ

Malayalam

അമ്മയുടെ മക്കൾക്ക് ഇത്രയും ധിക്കാരമോയെന്ന് സോഷ്യൽമീഡിയ! കൊച്ചിയിൽ എത്തിയ താരങ്ങൾ കാണിച്ചത് കണ്ടോ? അമ്പരന്ന് പ്രേക്ഷകർ

അമ്മയുടെ മക്കൾക്ക് ഇത്രയും ധിക്കാരമോയെന്ന് സോഷ്യൽമീഡിയ! കൊച്ചിയിൽ എത്തിയ താരങ്ങൾ കാണിച്ചത് കണ്ടോ? അമ്പരന്ന് പ്രേക്ഷകർ

മലയാള താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ചുരുക്കം ചില താരങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ ചില പുതിയ തീരുമാനങ്ങളും പദ്ധതികളും അവതരിപ്പിച്ചു. സിനിമാ രംഗത്ത് സാമ്പത്തിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ക്ക് അറുപത് വിഭവങ്ങള്‍ അടങ്ങിയ ഓണക്കിറ്റും കുട്ടികളുടെ പഠന സൗകര്യത്തിന് മൊബൈല്‍ ഫോണും നൽകി

ചടങ്ങ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു.ഒരുപാട് സത്പ്രവൃത്തികള്‍ ചെയ്യുന്ന ഒരു സംഘടനയാണ് അമ്മയെന്നും, എന്നാല്‍ ഇത് ആരും മനസ്സിലാക്കുന്നില്ലെന്നും സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. മലയാള സിനിമാ അഭിനേതാക്കള്‍ക്കെല്ലാം ഒരുപാട് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും, അതില്‍ നിന്ന് കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമകള്‍ വീണ്ടും തുടങ്ങണം, നമ്മുടെ സാമ്പത്തിക അടിത്തറ മുന്നോട്ടു കൊണ്ടു വരേണ്ടതായുണ്ട്. ഇനിയും ഒരുപാട് നല്ല പ്രവൃത്തികള്‍ ചെയ്യാന്‍ നമുക്ക് സാധിക്കട്ടെ,’ മോഹന്‍ലാല്‍ പറഞ്ഞു.

ചിങ്ങമായതിനാൽ ഓണക്കോടി ഉടുത്താണ് താരസുന്ദരികൾ ചടങ്ങിനെത്തിയത്. നമിത പ്രമോദ്, അനുശ്രീ, മാളവിക, കൃഷ്ണപ്രഭ, രചന നാരായണൻകുട്ടി തുടങ്ങി നിരവധിപേർ എത്തിയിരുന്നു.

അമ്മയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കാനും, ആളുകളുമായി സംവദിയ്ക്കാനുമായി യൂട്യൂബ് ചാനല്‍ ആരംഭിച്ചു. കവിയൂര്‍ പൊന്നമ്മ അടക്കമുള്ളവര്‍ക്ക് ഓണക്കോടി നല്‍കിക്കൊണ്ട് ചടങ്ങ് ഭംഗിയാക്കി. കെ പി എ സി ലളിത, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ക്കുള്ള ഓണക്കിറ്റ് വീട്ടില്‍ കൊണ്ടു പോയി കൊടുക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

ടൊവിനോ തോമസ്, ആസിഫ് അലി, അജു വര്‍ഗ്ഗീസ്, ബാബു ആന്റണി, മനോജ് കെ ജയന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. അനുശ്രീ, നമിത പ്രമോദ്, രചന നാരായണന്‍ കുട്ടി, പൊന്നമ്മ ബാബു, അനു സിത്താര, പാരീസ് ലക്ഷ്മി, ബിജു മേനോന്‍ തുടങ്ങയവരാണ് യോഗത്തില്‍ പങ്കെടുത്തത്. ഷൂട്ടിങ് തിരക്കുകള്‍ കാരണം മോഹന്‍ലാല്‍ ചടങ്ങിന്റെ പകുതിയില്‍ വച്ച് നന്ദി പറഞ്ഞ് പോവുകയായിരുന്നു. വളരെ പെട്ടന്ന് തീരുമാനിച്ച യോഗമായതിനാല്‍ ആണ് പലര്‍ക്കും പങ്കെടുക്കാന്‍ സാധിക്കാതിരുന്നത് എന്ന് സിദ്ധിഖ് പറഞ്ഞു.

അതേസമയം പരിപാടിയുടെ ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പരിപാടിയിൽ പങ്കെടുത്തവർ മാസ്ക് ധരിച്ചിട്ടില്ല എന്ന വിമർശനനവും ഉയരുന്നുണ്ട്

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയിരിക്കുകയാണ് അമ്മ..സാധാരണക്കാർ അറിയാതെ മാസ്ക് വെക്കാതെ പുറത്തിറങ്ങിയാൽ പോലും പിടിവീഴൂന്ന സാഹചര്യത്തിലാണ് താര സംഘടന പരസ്യമായ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയെതെന്നാണ് സോഷ്യൽ മീഡിയ കണ്ടുപിടിച്ചത്. ഏതായാലും പരിപാടിയുടെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top