“‘ഈ ചെറുക്കനെക്കൊണ്ട് തോറ്റ്, എന്റെ പൊന്നു ഇക്കാ’ ; മമ്മൂട്ടിയുടെ വൈറല്‍ ഫോട്ടോ തരംഗം ഇന്നും അവസാനിക്കുന്നില്ല; പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുമായി സുരാജുമെത്തി !
“‘ഈ ചെറുക്കനെക്കൊണ്ട് തോറ്റ്, എന്റെ പൊന്നു ഇക്കാ’ ; മമ്മൂട്ടിയുടെ വൈറല്‍ ഫോട്ടോ തരംഗം ഇന്നും അവസാനിക്കുന്നില്ല; പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുമായി സുരാജുമെത്തി !
“‘ഈ ചെറുക്കനെക്കൊണ്ട് തോറ്റ്, എന്റെ പൊന്നു ഇക്കാ’ ; മമ്മൂട്ടിയുടെ വൈറല്‍ ഫോട്ടോ തരംഗം ഇന്നും അവസാനിക്കുന്നില്ല; പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുമായി സുരാജുമെത്തി !
മമ്മൂട്ടി ഇന്നലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയാണ് ഇന്നും സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്റ്റൈലന്‍ ഫോട്ടോയ്ക്ക് താഴെ നിരവധി നടീനടന്മാരും ഗായകരുമാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. രസകരമായ പല കമന്റുകളും ഫോട്ടോയ്ക്ക് താഴെ എത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമ്മൂടിന്റെ കമന്റാണ് കൂട്ടത്തില്‍ ഏറ്റവും ചിരിയുണര്‍ത്തുന്നത്. ‘ഈ ചെറുക്കനെക്കൊണ്ട് തോറ്റ്, എന്റെ പൊന്നു ഇക്കാ’ എന്നാണ് സുരാജ് കമന്റ് ചെയ്തിരിക്കുന്നത്.
ആരാധകരും ഫാന്‍ പേജുകളും താരത്തിന്റെ ഫോട്ടോ ആഘോഷമാക്കുകയാണ്. നടീനടന്മാര് മാത്രമല്ല, കിടിലന്‍ കമന്റുകളായി ആരാധകരുമെത്തുന്നുണ്ട്. ‘ലെ വയസ്സ്: നിര്‍ത്തിയങ്ങ് അപമാനിക്കുകയാണന്നെ’, ‘ലുക്കിന്റെ കാര്യത്തില്‍ ദുല്‍ഖര്‍ മമ്മൂക്കയ്ക്ക ഒരു എതിരാളിയെ അല്ല’ തുടങ്ങിയ കമന്റുകളാണ് കൂടുതലും.
സിനിമാലോകത്ത് നിന്നും പൃഥ്വിരാജ്, നീരജ് മാധവ്, ടൊവിനോ തോമസ്, സൗബിന് ഷാഹിര്‍, ഐശ്വര്യ, അനുപമ പരമേശ്വരന്, രമേഷ് പിഷാരടി, പ്രജേഷ് സെന്‍, പാരിസ് ലക്ഷ്മി, തരുണ്‍ മൂര്‍ത്തി തുടങ്ങി ഒട്ടേറെ പേരാണ് ഫോട്ടോക്ക് താഴെ കമന്റ് ചെയ്തിട്ടുള്ളത്. എന്റെ ഹൃദയം എടുത്തുകൊള്ളൂ എന്നാണ് അനുപമ പരമേശ്വരന്റെ കമന്റ്. ‘ഇങ്ങേരുടെ ഒരു കാര്യം, നമ്മളൊക്കെ വെറുതെ’ എന്നാണ് വിജയ് യേശുദാസ് പറയുന്നത്.
ദുല്‍ഖര്‍ സല്മാന് സോവറിങ് എന്ന ക്യാപ്ഷന്‍ നല്കിക്കൊണ്ടായിരുന്നു മമ്മൂട്ടിയുടെ ഫോട്ടോ ഷെയര്‍ ചെയ്തത്. ഷെയര്‍ ചെയ്യാതിരിക്കാന്‍ പറ്റുന്നില്ലെന്നായിരുന്നു അല്‍ഫോണ്‍സ് പുത്രന് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ചിത്രം പങ്കുവെച്ചുകൊണ്ട് പറഞ്ഞത്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...