
Social Media
ചിത്രം പുറത്ത് വിട്ട് ദീപൻ; കള്ളനും പൊലീസും ഒന്നായോയെന്ന് സോഷ്യൽ മീഡിയ.. സംശയത്തോടെ ആരാധകർ
ചിത്രം പുറത്ത് വിട്ട് ദീപൻ; കള്ളനും പൊലീസും ഒന്നായോയെന്ന് സോഷ്യൽ മീഡിയ.. സംശയത്തോടെ ആരാധകർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് തൂവല്‍സ്പര്‍ശം. പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് പരമ്പര മുന്നോട്ടുപോകുന്നത്.
കുട്ടിക്കാലത്ത് സ്നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങള്‍ ഒരാളെ പൊലീസും മറ്റൊരാളെ കള്ളനുമാക്കി മാറ്റുകയുമാണ്. സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളു. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്നമാണ് ശ്രേയ.
പരമ്പരയില്‍ മാളുവിന്റേയും ശ്രേയയുടേയും പരിചയക്കാരനായും, ശ്രേയയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് നടക്കുകയും ചെയ്യുന്ന കഥാപാത്രമാണ് അവിനാഷ്. സ്ക്രീനില്‍ അവിനാഷായെത്തുന്നത് മിനിസ്ക്രീനിലെ സജീവ താരമായ ദീപന് മുരളിയാണ്. ശ്രേയയെ വിവാഹം കഴിക്കണം എന്നുപറഞ്ഞ് അവിനാഷ് നടക്കുന്നത്, പണത്തിന് വേണ്ടിയാണ്. പണത്തിനുമീതെ മറ്റൊന്നുമില്ല എന്ന ചിന്താഗതിക്കാരനായ അവിനാഷിനെ, പ്രണയം നടിച്ച് പല കേസിനുമുള്ള സുപ്രധാന തെളിവുകള്‍ ഉണ്ടാക്കുകയാണ് ശ്രേയ.
അതിനിടെ കഴിഞ്ഞ ദിവസം ദീപന് മുരളി പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ വൈറലാകുന്നത്. പരമ്പരയിലെ പലരുടേയും കൂടെയുള്ള ഓണാഘോഷത്തിന്റേയും, ഓണം സ്പെഷ്യല്‍ ഷൂട്ടിന്റേയും ചിത്രങ്ങളാണ് ദീപന് പങ്കുവച്ചത്. എന്നാല്‍ പരമ്പരയില്‍ ശ്രേയ ആയെത്തുന്ന അവന്തികയോടൊപ്പമുള്ള ചിത്രത്തിന്, കള്ളനും പൊലീസും ഒന്നായോയെന്നാണ് ആരാധകര്‍ കമന്റായി ചോദിക്കുന്നത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...