
Malayalam
സന്തോഷം തകർന്നു; സാന്ത്വനത്തിൽ നിന്നും അഞ്ജു പടിയിറങ്ങി…; ശിവാജ്ഞലി ആരാധകർക്ക് ദുഃഖവാർത്ത !
സന്തോഷം തകർന്നു; സാന്ത്വനത്തിൽ നിന്നും അഞ്ജു പടിയിറങ്ങി…; ശിവാജ്ഞലി ആരാധകർക്ക് ദുഃഖവാർത്ത !

കഴിഞ്ഞ കുറച്ചുനാളുകളായി മിനിസ്ക്രീൻ പ്രേക്ഷകരെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു സാന്ത്വനം ടീം. അഞ്ജലിയും ശിവനും അപ്പുവും ഹരിയുമെല്ലാം സന്തോഷത്തോടെ ജീവിക്കുന്നത് കണ്ട് ആരാധകരും സന്തോഷത്തിലായിരുന്നു. റേറ്റിങ്ങിലും മികച്ചുനിന്ന സാന്ത്വനം മറ്റൊരു വഴിത്തിരിവിലേക്കാണ് ഇപ്പോൾ കടന്നിരിക്കുന്നത്.
ബാലനും ദേവിയ്ക്കും ഒരു കുഞ്ഞ് വേണമെന്ന ആവശ്യം ശക്തമാവുകയാണ്. ഒപ്പം അഞ്ജലിയും ശിവനും പ്രണയത്തിന്റെ തീവ്രതയിലേക്ക് ഇറങ്ങി ചെല്ലുന്നു. മമ്മിയെ കാണാനായി തമ്പിയുടെ വീട്ടിലേക്ക് പോയിരിക്കുകയാണ് അപ്പു. ഇങ്ങനെ ഒരോരുത്തര്‍ക്കും ഓരോ കഥയാണ് സാന്ത്വനത്തിലുള്ളത്.
ഇതുവരെ പ്രേക്ഷകര്‍ ആഗ്രഹിച്ചത് പോലെ കഥ പറഞ്ഞ് പോയ സാന്ത്വനം പെട്ടന്ന് അവിചാരിത നിമിഷങ്ങളിലേക്ക് കടക്കുകയാണ് . പ്രതീക്ഷിക്കാത്ത ചില സംഭവമൂഹുര്ത്തങ്ങളായിരിക്കും ഇനി സീരിയലില്‍ ഉണ്ടാവാന്‍ പോവുന്നതെന്നാണ് പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ നിന്നും വ്യക്തമാവുന്നത്.
ഇതിനിടയിൽ അപ്പുവിന്റെ കുഞ്ഞുവാവയ്ക്കായുള്ള കാത്തിരിപ്പും ഉണ്ട്. പക്ഷെ ആരാധകർ കാണാൻ ഏറെ ആഗ്രഹിച്ച ശിവന്റെയും അഞ്ജലിയുടെയും പ്രണയ നിമിഷങ്ങൾ ഇപ്പോഴില്ലെന്നുള്ള പരിഭവവും ആരാധകർക്കിടയിലുണ്ട്. സാന്ത്വനം സീരിയല്‍ ഇഷ്ടപ്പെടുന്നതിന് കാരണമായി പലരും പറയുന്നത് എന്ത് പ്രശ്നമുണ്ടെങ്കിലും പെട്ടെന്നു തന്നെ അത് സോള്‍വ് ആകും എന്നതാണ് . അതുകൊണ്ടുതന്നെ ശിവാജ്ഞലി പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.
മറ്റു സീരിയലുകൾ പോലെ വെറുതെ ഒരുപാട് വലിച്ചു നീട്ടി കൊണ്ട് പോകുന്ന പരമ്പരയല്ല സാന്ത്വനം. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് പുതിയ കഥാപാത്രങ്ങള്‍ വന്നെങ്കിലും വളരെ പെട്ടെന്ന് തന്നെ അവര്‍ തിരിച്ച് പോയി. കഥയില്‍ വലിയ പ്രധാന്യമുള്ള റോളാണെന്ന് കാണിച്ചെങ്കിലും പെട്ടെന്ന് തന്നെ സാന്ത്വനം കുടുംബം പഴയരീതിയിലേക്ക് തന്നെ എത്തി. ഇതാണ് ഈ സീരിയലിന്റെ ഏറ്റവും വിശേഷപ്പെട്ട കാര്യമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
സാന്ത്വനം കുടുംബത്തില്‍ സന്തോഷത്തിന്റെ നാളുകള്‍ അവസാനിക്കുകയാണെന്ന സൂചന തരുന്ന പ്രൊമോ വീഡിയോയാണ് ആരാധകരിൽ സംശയം നിറച്ചിരിക്കുന്നത് .ശിവാഞ്ജലിയുടെ അടിപൊളി സീന്‍ കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്. ശിവജ്ഞലി പിരിഞ്ഞു നിൽക്കുന്നത് സങ്കല്പിക്കാനാകാത്ത ആരാധകരാണ് സാന്ത്വനത്തിനുള്ളത്.
ശിവജ്ഞലി കുറച്ചു ദിവസം ആണെങ്കിലും പിരിഞ്ഞു നിന്നാല്‍ പിന്നെ എന്ത് രസമാണ് ഇണ്ടാവുക. ഇത്രയും കാലം പോയത് പോലെയല്ല. ഇനിയാണ് സാന്ത്വനം വീടിന്റെ സമാധാനം നഷ്ടമാകുന്നത്. സാവിത്രിയമ്മായിക്കും ജയന്തി ഏട്ടത്തിക്കും പുറകെ ശത്രുനിര സാന്ത്വനം കുടുംബത്തിനെതിരായി ഒരുങ്ങുകയാണ്. കഥ കൊഴുക്കുന്നു. ഒപ്പം കഥാ മുഹൂര്‍ത്തങ്ങളും…എന്നുള്ള കമന്റുകൾ പ്രോമോ വീഡിയോയ്ക്ക് തഴയായി കാണാം.
about santhwanam
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...