
Social Media
15 കിലോ ശരീരഭാരം കുറച്ച് ചിമ്പു; വമ്പൻ മേക്കോവർ; കണ്ണ് തള്ളി സോഷ്യൽ മീഡിയ
15 കിലോ ശരീരഭാരം കുറച്ച് ചിമ്പു; വമ്പൻ മേക്കോവർ; കണ്ണ് തള്ളി സോഷ്യൽ മീഡിയ

ഗൗതം മേനോൻ ചിത്രത്തിനു വേണ്ടി ചിമ്പു നടത്തിയ മേക്കോവർ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സിനിമയ്ക്കായി 15 കിലോ ശരീരഭാരമാണ് താരം കുറച്ചിരിക്കുന്നത്. മേക്കോവർ ചിത്രങ്ങളും താരം പുറത്തുവിട്ടു. ചിമ്പുവിന്റെ രണ്ട് ഫോട്ടോയും കണ്ട ആരാധകര്‍ രൂപത്തിലെ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ്.
വിണൈതാണ്ടി വരുവായ, അച്ചം എൻപത് മടമയ്യടാ എന്നീ ചിത്രങ്ങൾക്കു ശേഷം ചിമ്പുവും ഗൗതം മേനോനും ഒരുമിക്കുന്ന പുതിയ ചിത്രമാണ് വെന്ത് തനിന്തത് കാട്. എ.ആർ. റഹ്മാൻ ആണ് സംഗീതം. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ത്രില്ലറാണ് വെന്ത് തനിന്തത് കാട്.’വിണ്ണൈതാണ്ടി വരുവായാ’ എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിന്റെ സംവിധായകനും നായകനും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്.
മറ്റു ചിത്രങ്ങളുടേതു പോലെ കവിത തുളുമ്പുന്ന വരികളാണ് ഇക്കുറിയും സ്വന്തം ചിത്രത്തിന് ഗൗതം മേനോന് നല്‍കിയിരിക്കുന്നത്. ‘വെന്ത് തനിന്തത് കാട്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. റൊമാന്റിക് ഡ്രാമകള്‍ക്കായാണ് ഇരുവരും മുന്‍പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആണ് പുതിയ ചിത്രം. ഭാരതിയാറുടെ ‘അഗ്നികുഞ്ജൊണ്ഡ്രു കണ്ടേന്’ എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം വാസുദേവ മേനോന് സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. ‘ഉറിയടി’ എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലും ഈ കവിത ഉപയോഗിച്ചിരുന്നു.
ചിമ്പുവിന്റെ കരിയറിൽ വഴിത്തിരിവൊരുക്കിയ സംവിധായകനാണ് ഗൗതം വാസുദേവ മേനോന്. 2010ല്‍ പുറത്തിറങ്ങിയ വിണ്ണൈത്താണ്ടി വരുവായ ആണ് ചിമ്പുവിന്റെ കരിയര്‍ മാറ്റിമറിച്ചത്. ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമാണ് വെന്ത് തനിന്തത് കാട്.
മലയാളികളുടെ ഹാസ്യസാമ്രാട്ട് നടൻ ജഗതി ശ്രീകുമാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ആയിരുന്നു കൂടിക്കാഴ്ച. ഇൻഡിഗോ...
കെഎസ്ആർടിസി ബസിൽ ലൈം ഗികാതിക്രമം നടത്തിയ വടകര സ്വദേശി സവാദ് വീണ്ടും അറസ്റ്റിൽ. ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേയ്ക്കുള്ള കെഎസ്ആർടിസി ബസ്സിൽ വച്ചായിരുന്നു...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു സുധി. പല വിമർശനങ്ങളും രേണുവിനെതിരെ ഉയർന്ന് വരാറുണ്ട്. ഇപ്പോഴിതാ രേണു സുധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്കെതിരെ വിമശനം...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....