മലയാളത്തിലെ എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് പുറത്തിറങ്ങിയിട്ട് 27 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ശോഭനയുടെ കരിയറിലെ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴിലെ ‘നാഗവല്ലി’. ഇപ്പോഴിതാ, ശോഭന തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
‘നാഗവല്ലി’യെ ഓര്‍മ്മിപ്പിച്ച് ശോഭനയുടെ പുതിയ വീഡിയോ. ഒരു വരാന്തയിലൂടെ നടന്നുവരുന്ന ശോഭനയെ ആണ് വീഡിയോയില്‍ കാണുക. ഞാന്‍ എന്റെ ഭൂതകാലത്തിന്റെയും അനുഭവങ്ങളുടെയും തുടര്‍ച്ചയാണെന്ന് വീഡിയോയുടെ പശ്ചാതലത്തില്‍ ശോഭന പറയുന്നതും കേള്‍ക്കാം.
മന്ത്ര, നാഗവല്ലി, മലയാളം മൂവീസ് എന്നീ ഹാഷ്ടാഗുകളോടെയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ശോഭനയുടെ വീഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. “ആ നാഗവല്ലി മാജിക് ഒരിക്കലും നിങ്ങളെ വിട്ടുപോവില്ല,” എന്നാണ് ആരാധകരുടെ കമന്റ്.
നൃത്തത്തില്‍ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ദുല്‍ഖര്‍ സല്മാന്, കല്യാണി പ്രിയദര്ശന്, കെ.പി.എ.സി ലളിത, സുരേഷ് ഗോപി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു.
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....