
Malayalam
അദ്ദേഹം നല്കിയ ആ വാക്ക് പാലിച്ചു, സന്തോഷം പങ്കുവെച്ച് ആര്യ ദയാല്‍; ആശംസകളുമായി ആരാധകര്‍
അദ്ദേഹം നല്കിയ ആ വാക്ക് പാലിച്ചു, സന്തോഷം പങ്കുവെച്ച് ആര്യ ദയാല്‍; ആശംസകളുമായി ആരാധകര്‍

തനതായ ആലാപന ശൈലി കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഗായികയാണ് ആര്യ ദയാല്‍. ഇപ്പോഴിതാ സൂര്യ നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ ‘ഉടന്‍പിറപ്പേ’യിലൂടെ സിനിമ പിന്നണി ഗാനരംഗത്തേയ്ക്ക് അരങ്ങേറ്റം കുറിക്കുകയാണ് ആര്യ. ആര്യ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
സംഗീത സംവിധായകന് ഡി ഇമ്മന്‍ ഒരുക്കിയ മെലഡി ഗാനം ആലപിച്ചതായി ആര്യ ദയാല്‍ പറഞ്ഞു. ഇമ്മനും ആര്യയെ അവതരിപ്പിക്കാനായതിലെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്. ‘ഉടന്‍പിറപ്പേയിലൂടെ ഞാന്‍ ആദ്യമായി സിനിമയ്ക്കായി പാടി. എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല. ഇമ്മന്‍ സറിനായി ഗാനം ആലപിക്കാന്‍ സാധിച്ചു എന്നത് മികച്ച ഒരു അനുഭവം തന്നെയായിരുന്നു.
എനിക്ക് യോജിക്കുന്ന ഒരു ഗാനം ശരിയാകുമ്പോള്‍ വിളിക്കാമെന്ന് അദ്ദേഹം ഒരു വര്‍ഷം മുന്നേ ഉറപ്പ് നല്‍കിയിരുന്നു. അദ്ദേഹം ആ വാക്ക് പാലിച്ചു. എനിക്ക് ചെറിയ പേടിയുണ്ടായിരുന്നു.
പക്ഷെ അദ്ദേഹം എനിക്ക് ധൈര്യം പകര്‍ന്നു. സ്റ്റുഡിയോയില്‍ ഞങ്ങളോടൊപ്പം ജോയിന്‍ ചെയ്തതിന് ഇറ ശരവണന് സാറിന് ഏറെ നന്ദി. ധൈര്യം കുറവായതുകൊണ്ടാണ് അങ്ങയ്ക്കൊപ്പം ഒരു ചിത്രം എടുക്കാതിരുന്നത്’ എന്നും ആര്യ ഫേസ്ബുക്കില്‍ കുറിച്ചു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...