39-ാം ജന്മദിനത്തിൽ ഫഹദിന് സര്‍പ്രൈസ് കൊടുത്ത് പെൺകുട്ടി! ഇത് ഒന്നൊന്നര സര്‍പ്രൈസ് ആയി പോയി…

39-ാം ജന്മദിനം ആഘോഷിക്കുന്ന ഫഹദ് ഫാസിലിന് പിറന്നാള്‍ സമ്മാനമായി നൃത്തം ചെയ്ത് ചിത്രം വരച്ച് പെണ്‍കുട്ടി. നിയമ വിദ്യാര്‍ത്ഥിനിയായ അശ്വത കൃഷ്ണ ആണ് നൃത്തവും ചിത്രകലയും കൂട്ടിച്ചേര്‍ത്തു കാല്പാദം ഉപയോഗിച്ച് സ്റ്റെന്‍സില്‍ രൂപത്തില്‍ ഫഹദിന്റെ ചിത്രം വരച്ചത്.
എട്ടടി വലുപ്പമുള്ള തുണിയില്‍ അക്രിലിക് കളര്‍ ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയത്. ഒരു മണിക്കൂര്‍ സമയമെടുത്താണ് ചിത്രം വരച്ചത്. നൃത്തം ചെയ്യുമ്പോള്‍ കാലു കൊണ്ട് പടം വരയ്ക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി തെന്നി വീഴാനുള്ള സാദ്ധ്യതയാണെന്ന് അശ്വതി പറയുന്നു.
ഡാവിഞ്ചി സുരേഷിന്റെ ജേഷ്ഠന്റെ മകളാണ് അശ്വതി കൃഷ്ണ. ഡാവിഞ്ചി സുരേഷ് തന്നെയാണ് അശ്വതിയുടെ ഡാന്‍സിന്റെ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ മടവനയില്‍ താമസിക്കുന്ന അശ്വതി മാള പൊയ്യയിലുള്ള എഐഎം ലോ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.
ജന്മദിനം ആഘോഷിക്കുന്ന ഫഹദിന് ആശംസകളുമായി നടിയും ഭാര്യയുമായ നസ്രിയ എത്തിയിട്ടുണ്ട്
”എപ്പോഴും ഔട്ട് ഓഫ് ഫോക്കസ് ആവാന്‍ ഇഷ്ടമുള്ള ആള്‍ക്ക് ജന്മദിനാശംസകള്. ഷാനൂ, നിങ്ങളുടെ സ്വപ്നങ്ങള്‍ എല്ലാം സഫലമാവട്ടെ. എനിക്കറിയാവുന്ന ഏറ്റവും ദയയുള്ള മനുഷ്യന് ഒരായിരം ജന്മദിനാശംസകള്” എന്നാണ് ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നസ്രിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...