
News
ലോകത്തിലെ ഏറ്റവും ധനികയായ ഗായിക, ഈ 33 വയസുകാരിയുടെ ആസ്തി കേട്ടോ..!!
ലോകത്തിലെ ഏറ്റവും ധനികയായ ഗായിക, ഈ 33 വയസുകാരിയുടെ ആസ്തി കേട്ടോ..!!

ലോകത്തിലെ ഏറ്റവും ധനികയായ ഗായിക എന്ന നേട്ടം സ്വന്തമാക്കി പോപ്പ് ഗായിക റിഹാന. ശതകോടീശ്വരപട്ടികയിലാണ് ഗായിക ഇടം പിടിച്ചിരിക്കുന്നത്. ഫോബ്സ് പട്ടികയിലെ കണക്കുപ്രകാരം 1.7 ബില്ല്യണ്‍ ഡോളറാണ് 33 വയസ്സുള്ള ഗായികയുടെ ആസ്തി.
സംഗീതരംഗത്ത് നിന്നുള്ള വരുമാനമല്ല റിഹാനയുടെ നേട്ടത്തിന് പിന്നില്‍. ലോകത്തിലെ ഏറ്റവും വലിയ മേക്കപ്പ് -ഫാഷന്‍ സാമ്രാജ്യമാണ് റിഹാനയെ കോടികളുടെ സ്വത്തിന് ഉടമയാക്കിയത്.
കരീബിയന്‍ രാജ്യമായ ബാര്‍ബഡോസാണ് റിഹാനയുടെ സ്വദേശം. 20 കോടി ആല്‍ബങ്ങള്‍ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള റിഹാന ഏറ്റവും കൂടുതല്‍ ആല്‍ബങ്ങള്‍ വിറ്റഴിച്ചിട്ടുള്ള കലാകാരികളില്‍ ഒരാളാണ്.
ബില്‍ബോര്‍ഡ് ഹോട്ട് 100 ചാര്‍ട്ടില്‍ പതിനാല് ഒന്നാം സ്ഥാനത്ത് എത്തിയ ഗാനങ്ങള്‍ ഏറ്റവും വേഗത്തില്‍ കൈവരിച്ച കലാകാരിയാണ്.
തന്റെ സംഗീത ജീവിതത്തിനിടയില്‍ 8 ഗ്രാമി, 12 അമേരിക്കന്‍ സംഗീത പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഫോബ്സ് മാഗസിനും ടൈം മാഗസിനും ലോകത്തിലെ ഏറ്റവും സ്വാധിനമുള്ള 100 വ്യകതികളുടെ പട്ടികയിലും റിഹാനയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
രാജ്യത്തെ നടുക്കിയ വിമാന ദുരന്തമായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഹ്മദാബാദിൽ നടന്നത്. 270ഓളം പേരാണ് അന്തരിച്ചത്. വിമാനദുരന്തത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരനാണ്...
പ്രശസ്ത മുതിർന്ന പാകിസ്താൻ നടിയായ അയേഷ ഖാൻ(76) അന്തരിച്ചു. കറാച്ചിയിലെ ഗുൽഷൻ ഇ- ഇഖ്ബാൽ ബ്ലോക് 7-ലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....