
Malayalam Breaking News
തമിഴ് ബോക്സോഫീസില്‍ ദിലീപിനെയും നിവിന്‍ പോളിയെയും വെല്ലുവിളിച്ച് മമ്മൂട്ടി
തമിഴ് ബോക്സോഫീസില്‍ ദിലീപിനെയും നിവിന്‍ പോളിയെയും വെല്ലുവിളിച്ച് മമ്മൂട്ടി
Published on

By
തമിഴ് ബോക്സോഫീസില്‍ ദിലീപിനെയും നിവിന്‍ പോളിയെയും വെല്ലുവിളിച്ച് മമ്മൂട്ടി
ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഷാജി പാടൂര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ‘അബ്രഹാമിന്റെ സന്തതികള്‍ ‘ മലയാള സിനിമയുടെ 2018 ലെ ആദ്യത്തെ തലയെടുപ്പുള്ള വിജയത്തിലേക്കാണ് കുതിക്കുന്നത്.കേരളത്തെ കൂടാതെ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, തുടങ്ങിയ നഗരങ്ങളിലും വിദേശത്തുമെല്ലാം മികച്ച വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.എന്നാല്‍ ,2018 തമിഴ് ബോക്സോഫീസില്‍ ദിലീപിനും നിവിന്പോളിയ്ക്കും ഭീക്ഷണിയായി അബ്രഹാമിന്റെ സന്തതികള്‍ കുതിക്കുകയാണ്.
ഈവര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ കേരളാബോക്സോഫീസില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന ചിത്രമായിരുന്നു ദിലീപിന്റെ ‘കമ്മാരസംഭവം’.എന്നാല്‍, ഈ വര്‍ഷം തമിഴ് ബോക്സോഫീസില്‍ നിന്നും ഒരു മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന ഗ്രോസ് കളക്ഷന്‍ റെക്കോര്‍ഡ് 48.12 ലക്ഷം കമ്മാരസംഭവത്തിന്റെ പേരിലാണ്.
തമിഴ് താരം സിദ്ധാര്‍ത്ഥ് കമ്മാരന് തമിഴ് ബോക്സോഫീസില്‍ തുണയായി.തൊട്ടു പിറകില്‍ 42.52 ലക്ഷവുമായി നിവിന്‍ പൊളിയുടെ ഹേയ് ജൂഡാണ്. തമിഴ് നായിക തൃഷയുടെ സാന്നിധ്യം ജൂഡിനു നേട്ടമായി.31.9 ലക്ഷം നേടിയ ‘സുഡാനി ഫ്രം നൈജീരിയ മൂന്നാം സ്ഥാനത്തും 31.9 ലക്ഷവുമായി പ്രണവ് ലാല്‍ ചിത്രമായ ‘ആദി’ നാലാം സ്ഥാനത്തുമാണ്. എന്നാല്‍ ,വെറും പത്ത് ദിവസം കൊണ്ട് 33.48ലക്ഷവുമായി മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ തമിഴ് ബോക്സോഫീസില്‍ കളക്ഷന്‍ വേട്ട തുടരുകയാണ്.ദിലീപും നിവിന്‍ പോളിയും മാത്രമാണ് ഇനി അബ്രഹാമിന് മുന്നിലുള്ളത് .
written by AshiqShiju
tamil box office records of mammootty , nivin pauly and dileep movies
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...