Malayalam Breaking News
മഞ്ജു വാര്യർ ഡബ്ള്യു സി സിയിൽ നിന്നും രാജി വച്ചു – അമ്മയിൽ നിന്നുള്ള സമ്മർദമെന്നു സൂചന
മഞ്ജു വാര്യർ ഡബ്ള്യു സി സിയിൽ നിന്നും രാജി വച്ചു – അമ്മയിൽ നിന്നുള്ള സമ്മർദമെന്നു സൂചന
By
മഞ്ജു വാര്യർ ഡബ്ള്യു സി സിയിൽ നിന്നും രാജി വച്ചു – അമ്മയിൽ നിന്നുള്ള സമ്മർദമെന്നു സൂചന
അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ മഞ്ജു വാര്യർ അമ്മക്കൊപ്പം. ഡബ്ള്യു സി സിയിൽ നിന്നും മഞ്ജു വാര്യർ രാജി വച്ചു . രാജി കാര്യം ‘അമ്മ പ്രെസിഡന്റായ മോഹൻലാലിനെ മഞ്ജു വാര്യർ അറിയിച്ചതായി കൈരളി പീപ്പിൾ റിപ്പോർട്ട് ചെയ്യുന്നു.
ഡബ്ള്യു സി സിക്ക് രൂപം കൊടുക്കാൻ മുൻപന്തിയിൽ നിന്നയാളാണ് മഞ്ജു വാര്യർ. എന്നാൽ തുടക്കത്തിലേ ഒത്തൊരുമയില്ലായ്മയും മറ്റ് അംഗങ്ങളുടെ കർശന നിലപാടുമായി മുന്നോട് പോകാൻ മഞ്ജുവിന് സാധിക്കുന്നില്ലെന്ന് വാർത്തകളുണ്ടായിരുന്നു.
എന്നാൽ ഇങ്ങനൊരു പ്രശനം നിലനില്കുന്നില്ലന്നു മഞ്ജു വാര്യർ രേവതി വ്യക്തമാക്കിയിരുന്നു.അതിനു പിന്നാലെയാണ് മഞ്ജു രാജി വച്ചത്. ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയായ എഎംഎംഎയുടെ നടപടിയിൽ പ്രതിഷേധിച്ച് നാലു നടിമാർ രാജിവച്ചതിനു പിന്നാലെയാണ് ഡബ്ല്യുസിസിയിൽ നിന്നുള്ള മഞ്ജു വാര്യരുടെ അപ്രതീക്ഷിത പിൻമാറ്റം. ദിലീപിനെ തിരിച്ചെടുത്തതിലും നടിമാർ രാജിവച്ചതിലും മഞ്ജു പ്രതികരിച്ചിരുന്നില്ല.
എന്നാൽ എഎംഎംഎയുടെ സ്ത്രീ വിരുദ്ധ നിലപാടിനെതിരെ റിമയും രമ്യാ നമ്പീശനും അടക്കമുള്ളവരും പല തവണ പ്രതികരിച്ചപ്പോഴും മഞ്ജുവിന് മൗനം ആയിരുന്നു. എഎംഎംഎയിൽ നിന്നുള്ള സമ്മർദം ആണ് വനിതാ സംഘടനായ ഡബ്ല്യുസിസിയിൽ നിന്നും രാജിവയ്ക്കാൻ മഞ്ജുവിനെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ.
manju warrier resigned from W C C