ഇന്ത്യയിൽ മുഴുവൻ ആരാധകരുള്ള ഷോയാണ് ബിഗ് ബോസ് ഷോ. ഇന്ത്യയിൽ ഷോ ആദ്യമെത്തിയത് ഹിന്ദിയിലാണെങ്കിലും പിന്നീടങ്ങോട്ട് ജനപ്രീതി കൊണ്ട് മറ്റു പല ഭാഷകളിലേക്കും എത്തുകയുണ്ടായി. ഹിന്ദിയിൽ ഇപ്പോൾ പതിനഞ്ചാം സീസണിലേക്കാണ് കടക്കുന്നത്. നടൻ സൽമാൻ ഖാൻ തകർത്തവതരിപ്പിക്കുന്നതു കൊണ്ടുതന്നെ ഹിന്ദി ബിഗ് ബോസ് ഷോയ്ക്ക് മറ്റു ഭാഷയിൽ നിന്നും വരെ ആരാധകരാണ്.
അതുപോലെതന്നെയാണ് തമിഴ് ബിഗ് ബോസ് ഷോയുടെ കാര്യവും. അവിടെ ഉലക നായകൻ കമൽ ഹാസനാണ് അവതാരകൻ. സൽമാൻ ഖാനെ പോലെ തന്നെ വളരെ ഗൗരവത്തോടെയാണ് ഹാമിഴിലേയും അവതരണം. അതേസമയം, മലയാളത്തിൽ താര രാജാവ് മോഹൻലാൽ ആണ് അവതാരകനായിട്ടെത്തുന്നത്. എന്നാൽ, മലയാളികളായത്കൊണ്ട് വളരെ സൗമ്യമായിട്ടുള്ള അവതരണം മതി ഷോ മുന്നേറാൻ…
ഇപ്പോൾ ബിഗ് ബോസ് ഷോയിൽ നിന്നും ഒരു വിവാഹം നടന്ന വാർത്തയാണ് പുറത്തുവരുന്നത്. തമിഴ് ബിഗ് ബോസ് സീസൺ വണ്ണിലൂടെ ശ്രദ്ധേയനായ നടൻ സ്നേകനും നടി കന്നിക രവിയുമാണ് വിവാഹിതരായത് . ചെന്നൈയിൽ നടന്ന വിവാഹച്ചടങ്ങിൽ കമൽഹാസനാണ് വരന് താലി എടുത്തു കൊടുത്തത്. സംവിധായകൻ ഭാരതിരാജയും ചടങ്ങിൽ പങ്കെടുത്തു.
കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് നടന്ന വിവാഹച്ചടങ്ങിൽ ഇരുവീട്ടുകാരുടെയും അടുത്തബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.ഗാനരചയിതാവും കൂടിയായ സ്നേകൻ, യോഗി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ടെലിവിഷൻ അവതാരകയായി എത്തി പിന്നീട് സിനിമയിൽ സജീവമായ താരമാണ് കന്നിക.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...