ആ പാട്ട് പാടിയവസാനിപ്പിച്ചപ്പോൾ കൈയ്യിൽ ഉണ്ടായിരുന്ന രണ്ട് സ്വർണ വള ചിത്രച്ചേച്ചി ഞങ്ങൾക്ക് ഊരി തന്നു; മുൻ സ്റ്റാർ സിംഗർ താരം അഞ്ജു ജോസഫ് വെളിപ്പെടുത്തിയ ചിത്രയെ കുറിച്ചുള്ള അമ്പരപ്പിക്കുന്ന വിശേഷങ്ങൾ !

സംഗീതം ഇഷ്ടമുള്ള ഏതൊരു മലയാളിക്കും ഉണ്ടാകും ഗായിക ചിത്രയെക്കുറിച്ചു പറയാൻ നൂറു കാര്യങ്ങൾ . കാലം എത്ര മുന്നോട്ട് പോയാലും സംഗീത അഭിരുചിയുള്ളവർക്ക് ആരാധനാപാത്രവുമായിരിക്കും ഈ അനുഗ്രഹീത ഗായിക. ഗായികമാർക്കിടയിൽ മാത്രമല്ല ആരാധകർക്കിടയിലും ചിത്ര പ്രിയങ്കരിയാണ്.
ഗായികയും മുൻ സ്റ്റാർ സിംഗർ മത്സരാർത്ഥിയുമായിരുന്ന അഞ്ജുവിനും ചിത്ര എന്ന് പറഞ്ഞാൽ ജീവനാണ്. ഈയിടെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിത്രയുടെ കൈയ്യിൽ നിന്ന് കിട്ടിയ ഒരു സമ്മാനത്തെക്കുറിച്ചു അഞ്ജു പറഞ്ഞിരുന്നു.
“സ്റ്റാർ സിംഗർ വേദിയിൽ ഞാനും ശിഖയും ചിത്രച്ചേച്ചി പാടിയ ചെസ്സ് സിനിമയിലെ “ചന്ദം കാളിന്ദി നാദം” എന്ന പാട്ടു പാടിയിരുന്നു. പാട്ടു കഴിയുകയും ചേച്ചി ഞങ്ങളെ രണ്ടു പേരെയും കെട്ടിപ്പിടിച്ചു, കൈയ്യിൽ ഉണ്ടായിരുന്ന രണ്ട് സ്വർണ വള ഞങ്ങൾക്ക് ഊരി തന്നു. ഇന്നും ഞാൻ അത് നിധി പോലെ സൂക്ഷിക്കുന്നുണ്ട്. എനിക്ക് അതൊരു ഗ്രാമി അവാർഡ് തന്നെയാണ്,” അഞ്ജു പറഞ്ഞു. അതുപോലെ തന്നെ തങ്ങളെ എല്ലാം സ്വന്തം മക്കളെ പോലെ ആയിരുന്നു ചിത്ര കണ്ടിരുന്നതെന്നും അഞ്ജു പറയുന്നു.
“ഷൂട്ടിന്റെ സമയത്തു, ഞങ്ങൾ പെൺകുട്ടികൾക്ക് കുഞ്ഞു കുഞ്ഞു സമ്മാനങ്ങൾ കൊണ്ടുവരുമായിരുന്നു ചേച്ചി. ഞങ്ങളെ റൂമിലേക്ക് വിളിച്ചിട്ട് മിട്ടായി, തുണികൾ, കമ്മലുകൾ ഒക്കെ തന്നിരുന്നു. സ്വന്തം മക്കളെ പോലെയാണ് ഞങ്ങളെ സ്നേഹിച്ചത്,” എന്നും അഞ്ജു. നാലാം സീസൺ സ്റ്റാർ സിംഗറിലെ മത്സരാർഥിയായിരുന്നു അഞ്ജു. ഇപ്പോൾ യൂട്യൂബ് കവർ സോങ്ങുകളിലൂടെയും മറ്റു വീഡിയോകളിലൂടെയും ശ്രദ്ധ നേടുകയാണ് ഈ ഗായിക.
തെങ്കാശിപ്പട്ടണം, പഞ്ചാബി ഹൗസ്, മീശമാധവൻ തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച നടനാണ് മച്ചാൻ വർഗീസ്. സിദ്ധിഖ്- ലാൽ ചിത്രമായ കാബൂളിവാലയിലൂടെയാണ്...