സൈബര്‍ ആക്രമണങ്ങളുടെ ഒക്കെ കാലം കഴിഞ്ഞു പിള്ളാരേ.. ഇനിയെങ്കിലും രണ്ടു കാശുണ്ടാക്കി വീട്ടുകാര്‍ക്ക് മിഠായി എങ്കിലും വാങ്ങിച്ചുകൊടുക്കാൻ നോക്കൂ, സൂര്യ ഞെട്ടിച്ചു

ബിഗ് ബോസ് മലയാളം മൂന്നാം സീസൺ പൂർത്തിയായിരിക്കുകയാണ്. വിജയി ആരെന്നത് ഇനി ചാനൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുക മാത്രമാണ് ബാക്കിയുളളത്.
ഇത്തവണ ബിഗ് ബോസിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണത്തിന് വിധേയയായിട്ടുളള മത്സരാർത്ഥിയാണ് സൂര്യ ജെ മേനോൻ. ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്നും വിട്ട് നിന്നെങ്കിലും ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്
മണിക്കുട്ടനോടുളള പ്രണയം പോലുളള സംഭവങ്ങൾ സൂര്യയ്ക്ക് നിരവധി വിമർശകരെ സൃഷ്ടിച്ചിരുന്നു. ഫിനാലെയ്ക്ക് തൊട്ട് മുൻപ് നടന്ന എവിക്ഷനിൽ ആണ് രമ്യ പണിക്കർക്കൊപ്പം സൂര്യയും പുറത്താകുന്നത്.
ബിഗ് ബോസിന്റെ തുടക്കത്തില്‍ ദുര്‍ബലയായ മത്സരാര്‍ഥി എന്നായിരുന്നു സൂര്യയെ കുറിച്ച് എല്ലാവരും പറഞ്ഞത്. എങ്കിലും ബിഗ് ബോസില്‍ നിന്ന് പുറത്തുവരുമ്പോള്‍ സൂര്യ എല്ലാവരുടെയും പ്രിയം സ്വന്തമാക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ സൈബര്‍ ആക്രമണങ്ങളെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സൂര്യ. സൈബര്‍ ആക്രമണങ്ങളുടെ ഒക്കെ കാലം കഴിഞ്ഞു പിള്ളാരേ. ഇനിയെങ്കിലും രണ്ടു കാശുണ്ടാക്കി വീട്ടുകാര്‍ക്ക് മിഠായി എങ്കിലും വാങ്ങിച്ചുകൊടുക്കാൻ നോക്കൂ, എന്നാണ് സൂര്യമേനോൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി എഴുതിയിരിക്കുന്നത്. സൂര്യ മേനോനെ പിന്തുണച്ചും സൈബര്‍ ആക്രമണങ്ങളെ രൂക്ഷമായി എതിര്‍ത്തും ഒട്ടേറെ പേര് രംഗത്ത് എത്തുകയും ചെയ്തു. കേരള പൊലീസ് സൈബര്‍ ഡോമിനെയടക്കം ടാഗ് ചെയ്തായിരുന്നു സൂര്യ മേനോന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...