വേർപിരിയലുകളുടെ വേദന കാലം തെളിയിക്കും, ആ വീഡിയോ പുറത്ത് വിട്ട് സൂര്യ… ജീവനായി കണ്ടവർ വിട്ട് പിരിയുമെന്ന് ആരാധകർ
Published on

ബിഗ്ബോസ് മലയാളം’ സീസൺ മൂന്നിലെ പ്രധാന മത്സരാർഥികളിൽ ഒരാളായിരുന്നു സൂര്യ മേനോൻ. മുൻപ് തന്നെ സിനിമാ, സീരിയലുകളിലൂടെ അഭിനയ രംഗത്തും മോഡലിംഗിലും ടെലിവിഷൻ ഷോകളിൽ അവതാരകയായുമെല്ലാം സജീവമായിരുന്നെങ്കിലും ബിഗ് ബോസിൽ എത്തിയതോടെയാണ് സൂര്യ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നത്.
ബിഗ് ബോസ് മൂന്നാം സീസണില്‍ ഏറ്റവുമധികം ചര്‍ച്ചയായത് മണിക്കുട്ടനോടുള്ള ഇഷ്ടം സൂര്യ പറഞ്ഞതിനെ കുറിച്ചായിരുന്നു. പലതവണ ഇഷ്ടമാണെന്ന് സൂര്യ തുറന്ന് പറഞ്ഞെങ്കിലും മണിക്കുട്ടന് താല്പര്യമില്ലെന്ന് തന്നെ അറിയിക്കുകയായിരുന്നു.
മോഡലിംഗ് രംഗത്ത് സജീവസാന്നിധ്യമായ സൂര്യ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങിയ സൂര്യയെ ആണ് വീഡിയോയിൽ കാണാനാവുക. “വേർപിരിയലുകളുടെ വേദന കാലം തെളിയിക്കും,” എന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് സൂര്യ കുറിക്കുന്നത്.
കാലം തെളിയിക്കും, പക്ഷെ ഞങ്ങൾ കൂടെയുണ്ടാകും പല വേദനകളും മായിക്കാൻ , ഒരു നാൾ നമ്മുടെ ജീവൻ പോലും നമ്മളെ വിട്ട് പോകും പിന്നെയാണോ ചേച്ചി നമ്മൾ ജീവനായ് കണ്ടവർ തുടങ്ങിയ കമന്റുകളാണ് ആരാധകർ കുറിച്ചത്
എന്നാൽ ആ വീഡിയോയ്ക്ക് താഴെ മറ്റൊരാൾ കുറിച്ച കമന്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
ഇത് നിർബന്ധബുന്ധിയല്ലേ സൂര്യ? നമ്മൾ ആഗ്രഹിക്കുന്നത് പോലെ എല്ലാവരും നിന്നില്ലെങ്കിൽ വൈരാഗ്യ ബുദ്ധിയോടെ പെരുമാറരുത്. എല്ലാ മനുഷ്യരും അവരുടേതായ സ്വപ്നങ്ങളും പ്രതീക്ഷകളും ജീവിതമുണ്ട് എന്നായിരുന്നു കമന്റ് . ഇതിന് സൂര്യ നൽകിയ മറുവപ്പടിയും ശ്രദ്ധ നേടുന്നു. ഞാൻ എഴുതുന്നത് നല്ലതായിട്ടും ചീത്ത ആയിട്ടും എടുക്കാം . അത് ഓരോരുത്തരുടെ ചിന്താഗതി പോലെ നോ മോർ ക മന്റ്സ് എന്നാണ് സൂര്യ നൽകിയ മറുപടി
കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ചു നടന്ന ബിഗ് ബോസ് ഫിനാലെയിലും സൂര്യ പങ്കെടുത്തിരുന്നു. അടുത്തിടെ തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷം ആരാധകരുമായി സൂര്യ പങ്കുവെച്ചിരുന്നു. താൻ കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് പടത്തിന്റെ ചിത്രീകരണം ചിങ്ങമാസത്തിൽ തുടങ്ങുമെനനയിരുന്നു സൂര്യ പറഞ്ഞത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സൂര്യ ഷെയർ ചെയ്തിട്ടുണ്ട്.
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...