Connect with us

പൊങ്കാല അർപ്പിക്കാനുള്ളവർക്കൊക്കെ വന്നർപ്പിക്കാം… മനസിലെ ദേഷ്യമൊക്കെ മാറുംവരെ വിമർശിക്കണം; ഫൈനൽ ഫൈവ് എത്തിയില്ല; കിടിലത്തിന്റെ കുറിപ്പ് വൈറൽ

TV Shows

പൊങ്കാല അർപ്പിക്കാനുള്ളവർക്കൊക്കെ വന്നർപ്പിക്കാം… മനസിലെ ദേഷ്യമൊക്കെ മാറുംവരെ വിമർശിക്കണം; ഫൈനൽ ഫൈവ് എത്തിയില്ല; കിടിലത്തിന്റെ കുറിപ്പ് വൈറൽ

പൊങ്കാല അർപ്പിക്കാനുള്ളവർക്കൊക്കെ വന്നർപ്പിക്കാം… മനസിലെ ദേഷ്യമൊക്കെ മാറുംവരെ വിമർശിക്കണം; ഫൈനൽ ഫൈവ് എത്തിയില്ല; കിടിലത്തിന്റെ കുറിപ്പ് വൈറൽ

ബിഗ് ബോസ്സിൽ നിന്നും തനിക്ക് ലഭിക്കുന്ന പണം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമെന്നായിരുന്നു കിടിലം ഫിറോസ് പറഞ്ഞത്. ബിഗ് ബോസ് സീസണ്‍ 3ല്‍ പങ്കെടുത്തതോടെയാണ് കിടിലം ഫിറോസിനെക്കുറിച്ച് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. സാമൂഹ്യപ്രവര്‍ത്തനങ്ങളുമായും സജീവമാണ് അദ്ദേഹം.

ബിഗ് ബോസ്സിന്റെ ഫിനാലെ കഴിഞ്ഞതോടെ ഫിറോസ് ടോപ് 5ല്‍ ഫിറോസ് ഇടം നേടിയില്ലെന്നുള്ള വിവരങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇപ്പോൾ ഇതാ ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ തോല്‍വിയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഫിറോസ്.

കുറിപ്പിന്റെ പൂർണ്ണ രൂപം

തോറ്റു. ഫൈനൽ ഫൈവ് എത്തിയില്ല. തിരികെ വീടെത്തി. പൊങ്കാല അർപ്പിക്കാനുള്ളവർക്കൊക്കെ വന്നർപ്പിക്കാം. മനസിലെ ദേഷ്യമൊക്കെ മാറുംവരെ വിമർശിക്കണം എന്നുള്ളവർക്ക് വിമർശിക്കാം. എന്നിട്ട് നമുക്കിത് ഇവിടെ അവസാനിപ്പിക്കാം. സൗഹൃദം തുടരാം. വിജയിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ. ലക്ഷങ്ങൾ വോട്ട്ചെയ്തിരുന്നു.

അവരോടൊപ്പം ഉണ്ടാകും മരണം വരെ. എനിക്കുവേണ്ടി ഉറക്കമുപേക്ഷിച്ചു പ്രാർഥിച്ചവരും ,പ്രവർത്തിച്ചവരുമുണ്ട് .നിങ്ങൾ ജയിക്കും. ഓഗസ്ററ് ഒന്നിന് ഗ്രാൻഡ്‌ഫിനാലെ എപ്പിസോഡ് കാണുമ്പോൾ നിങ്ങൾ അഭിമാനത്തോടെ തലയുയർത്തി ചിരിക്കും. പരക്കട്ടെ പ്രകാശം എന്നായിരുന്നു ഫിറോസിന്റെ കുറിപ്പ്. യോദ്ധയിലെ ജഗതി ശ്രീകുമാറിന്റെ ചിത്രത്തിനൊപ്പമായാണ് ഫിറോസ് കുറിപ്പ് പോസ്റ്റ് ചെയ്തത്.

ഞങ്ങളുടെ മനസിലെ ഒരേ ഒരു വിജയി ഇക്ക തന്നെയാണ്. ഇപ്പോഴും നമ്മൾ വിജയിച്ചു തന്നെയാണ് നിൽക്കുന്നത്. ജനലക്ഷങ്ങളുടെ ഹൃദയത്തെ ജയിച്ചു. കട്ടക്ക് കൂടെയുള്ള ചങ്കുകളെ നേടി. ഇതൊരു ചെറിയ പടിയാണിക്ക. ഉയരങ്ങൾ കീഴടക്കാൻ നമുക്കൊരുമിച്ചു നടക്കാം. ഷോയിൽ ടോപ് 5ൽ ഇല്ലെങ്കിലും ജനമനസ്സുകളിൽ നിങ്ങൾ തന്നെയാണ് വിജയി എന്നായിരുന്നു ആരാധകരുടെ കമന്റുകൾ.‌

Continue Reading
You may also like...

More in TV Shows

Trending

Recent

To Top