
Malayalam
അച്ഛന് പറഞ്ഞു തന്ന ആ ഉപദേശം മാത്രം ഞാന്‍ സ്വീകരിച്ചില്ല; തുറന്നടിച്ച് അഹാനകൃഷ്ണകുമാർ
അച്ഛന് പറഞ്ഞു തന്ന ആ ഉപദേശം മാത്രം ഞാന്‍ സ്വീകരിച്ചില്ല; തുറന്നടിച്ച് അഹാനകൃഷ്ണകുമാർ

സിനിമ തെരഞ്ഞെടുത്തപ്പോള്‍ തന്റെ അച്ഛന് നല്കിയ ഉപദേശങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് നടി അഹാന കൃഷ്ണ. അച്ഛന് പറഞ്ഞു തന്ന ഒരു ഉപദേശം താന്‍ ഇതുവരെയും ചെവി കൊണ്ടിട്ടില്ലെന്നും അഹാന ഒരു എഫ്എം ചാനലിനു നല്കിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞു
‘ഞാന്‍ സിനിമയില്‍ വരുമ്പോള്‍ അച്ഛന് കുറേയധികം നല്ല ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ലൊക്കേഷനില്‍ ആരെയും വില കുറച്ചു കാണരുത്. ലൈറ്റ് ബോയ് മുതല്‍ ചായ കൊണ്ടുവരുന്നവരോട് വരെ നന്നായി പെരുമാറണം. എല്ലാവരും ഈക്വലാണ് എന്ന ചിന്ത എപ്പോഴും ഉണ്ടായിരിക്കണം എന്നൊക്കെ അച്ഛന് ഉപദേശിക്കാറുണ്ട്.
നമ്മള് ഏതു മേഖലയിലായാലും മുകളിലേക്ക് പോകുന്ന അതെ മുഖങ്ങള്‍ തന്നെയാണ് താഴേക്ക് വരുമ്പോഴും കാണുന്നത്, അത് കൊണ്ട് ആരെയും ചെറുതായി കാണരുത്. സിനിമ ജീവിതമല്ല ജീവിതത്തിന്റെ ഒരു ഭാഗമാണ് എന്നും പറഞ്ഞു തരാറുണ്ട്. ഇതൊക്കെ ഞാന്‍ സ്വീകരിച്ച ഉപദേശങ്ങളാണ്. ഉറങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു വയ്ക്കണം എന്ന് അച്ഛന് പറഞ്ഞു തന്ന ഉപദേശം മാത്രം ഞാന്‍ സ്വീകരിച്ചിട്ടില്ല’. അഹാന പറയുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...