
TV Shows
ബിഗ് ബോസ് ട്രോഫിയുമായി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി മണിക്കുട്ടൻ, രാജകീയ വരവേല്‍പ്പ്… ചിത്രങ്ങൾ വൈറൽ
ബിഗ് ബോസ് ട്രോഫിയുമായി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി മണിക്കുട്ടൻ, രാജകീയ വരവേല്‍പ്പ്… ചിത്രങ്ങൾ വൈറൽ
Published on

ബിഗ് ബോസ് ഷോയുടെ ഫൈനൽ കഴിഞ്ഞിരിക്കുകയാണ്. ഇന്നലെയോടെ തന്നെ ബിഗ് ബോസ് മലയാളം സീസണ് 3യുടെ വിജയി ആരെന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിരുന്നു.
സോഷ്യല്‍ മീഡിയ പോളുകള്‍ പ്രവചിച്ചത് പോലെ തന്നെ മണിക്കുട്ടന് തന്നെയാണ് ബിഗ് ബോസ് വിജയി എന്നാണ് പുറത്ത് വന്ന ചിത്രങ്ങളും സൂചിപ്പിച്ചത്. ബിഗ് ബോസ് ട്രോഫിയുമായി നില്ക്കുന്ന മണിക്കുട്ടന്റെ ചിത്രങ്ങളായിരുന്നു രാത്രി മുതല്‍ വൈറലാകാന്‍ തുടങ്ങിയത്. പിന്നാലെ മറ്റ് താരങ്ങളുടെ പോസ്റ്റുകളും ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ മണിക്കുട്ടന് തന്നെയാണ് വിജയി എന്നുറപ്പിച്ചു കൊണ്ട് ചില ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബിഗ് ബോസ് ട്രോഫിയുമായി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന മണിക്കുട്ടന്റെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. മണിക്കുട്ടന് സുഹൃത്തുക്കള്‍ ചേര്‍ന്ന് രാജകീയ വരവേല്‍പ്പാണ് എയര്‍പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. മണിക്കുട്ടനൊപ്പം ട്രോഫിയും പിടിച്ചു നിന്നു കൊണ്ട് സുഹൃത്തുക്കള്‍ ചിത്രങ്ങള്‍ എടുക്കുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം.
പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മണിക്കുട്ടന് വിന്നര്‍ ആയപ്പോള്‍ സായ് വിഷ്ണു രണ്ടാമതും ഡിംപല്‍ ഭാല്‍ മൂന്നാമതും എത്തി. താന്‍ മൂന്നാം സ്ഥാനത്ത് എത്തിയെന്ന് ഡിംപല്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇതുവരെ എത്തിച്ച പിന്തുണയ്ക്കും സ്നേഹത്തിനും താരം നന്ദി പറയുകയും ചെയ്തിരുന്നു. ഫിനാലെയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്ന താരങ്ങളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറുകയും ചെയ്തിരുന്നു.
എന്തായാലും ഫിനാലെയുടെ ടെലികാസ്റ്റിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എല്ലാവരും വിജയിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നയാള്‍ തന്നെ കപ്പുയര്‍ത്തുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. നേരത്തെ തന്നെ മണിക്കുട്ടന്, സായ്, ഡിംപല്‍ എന്നിവരില്‍ ഒരാള്‍ തന്നെ വിന്നറാകുമെന്ന് വിലയിരുത്തപ്പെടുകയും ചെയ്തിരുന്നു. അതേസമയം എപ്പോഴാണ് ഫിനാലെയുടെ ചിത്രീകരണം എന്ന കാര്യത്തില്‍ ചാനലിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല. ഓണം സ്പെഷ്യല്‍ എപ്പിസോഡും ബിഗ് ബോസ് താരങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്.
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...