Connect with us

സൈലന്‍സാണ് ഏറ്റവും വലിയ മറുപടി! ചെയ്യാനുള്ളത് എല്ലാം ഫിനാലെയ്ക്ക് ശേഷം ചെയ്യാം, നിയമത്തിന്റെ വഴിക്ക് പോകും; ഡിംപിളിന്റെ ഓഡിയോ വൈറൽ

TV Shows

സൈലന്‍സാണ് ഏറ്റവും വലിയ മറുപടി! ചെയ്യാനുള്ളത് എല്ലാം ഫിനാലെയ്ക്ക് ശേഷം ചെയ്യാം, നിയമത്തിന്റെ വഴിക്ക് പോകും; ഡിംപിളിന്റെ ഓഡിയോ വൈറൽ

സൈലന്‍സാണ് ഏറ്റവും വലിയ മറുപടി! ചെയ്യാനുള്ളത് എല്ലാം ഫിനാലെയ്ക്ക് ശേഷം ചെയ്യാം, നിയമത്തിന്റെ വഴിക്ക് പോകും; ഡിംപിളിന്റെ ഓഡിയോ വൈറൽ

ഡിംപലിനെ മജിസിയ ഭാനു മാനസികമായി പീഡിപ്പിക്കുന്നുവെന്ന ആരോപണവുമായി തിങ്കള്‍ രംഗത്ത് എത്തിയിരുന്നു. പിന്നാലെ ഡിംപലിന്റെ ഓഡിയോയും പുറത്ത് വന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി ലക്ഷ്മി ജയനും ഭാനുവും ലൈവിലെത്തുകയും ചെയ്തിരുന്നു.

മജിസിയയുടെ വാക്കുകളില്‍ തകര്‍ന്ന ഡിംപല്‍ ഷോയില്‍ നിന്നും പിന്മാറുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ താന്‍ പിന്മാറില്ലെന്ന് ഡിംപല്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. തിങ്കളിന് അയച്ച ഓഡിയോയിലാണ് ഡിംപല്‍ തീരുമാനം അറിയിച്ചത്. ആരാധകര്‍ക്കുള്ള ഡിംപലിന്റെ സന്ദേശം തിങ്കള്‍ പങ്കുവെക്കുകയായിരുന്നു.

ഡിംപലിന്റെ വാക്കുകളിലേക്ക്.

ഞാന്‍ മെസേജുകള്‍ വായിക്കുകയായിരുന്നു. എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. എന്നേക്കാള്‍ നിങ്ങള്‍ കരയുന്നത് വിശ്വസിക്കാനാകുന്നില്ല. നിന്റെ വേദന ഞങ്ങളുടെ വേദനയാണെന്ന് പറയുന്നത് കാണിച്ച് തരുന്നു. എന്നെക്കുറിച്ച് ആകുലതപ്പെടണ്ട. നിങ്ങള്‍ക്ക് അറിയാമല്ലോ ഞാന്‍ തിരിച്ച് വരുമെന്ന്. ഒരുപാട് മെസേജുകള്‍ കിട്ടുന്നുണ്ട്. എനിക്ക് വേണ്ടി, ഫിനാലെയില്‍ ഞാന്‍ നില്‍ക്കുന്നത് കാണാന്‍ ഒരുപാട് നാള്‍ കാത്തിരുന്ന ഒരുപാട് പേരുണ്ട്. എന്ത് സംഭവിച്ചാലും ഞാന്‍ പിന്മാറില്ല, അതാണ് എന്റെ തീരുമാനം.

ആരെങ്കിലും എന്തെങ്കിലും പറയട്ടെ, ഞാന്‍ ഫിനാലെയിലുണ്ടാകും. ഞാന്‍ ഒറ്റയ്ക്കല്ല. ഇത്രയും പേര്‍ പുറത്തുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥനകളും സ്‌നേഹവും മാത്രം മതി എനിക്ക് ഊര്‍ജമാകാന്‍. നിങ്ങളുടെ മെസേജുകള്‍ വായിച്ചാണ് ഞാന്‍ ശാന്തയായത്. ഫിനാലെയില്‍ ഉണ്ടാവുക എന്റെയോ പപ്പയുടേയോ മാത്രമല്ല, നിങ്ങള്‍ എല്ലാവരുടേയും ആഗ്രഹമാണ്. ആര് ഇനി എന്റെ അടുത്ത് വന്ന് എന്റെ ഫാമിലിയെ പോലും എന്തെങ്കിലും പറഞ്ഞാലും സാരമില്ല. കാരണം, ഒരു വ്യക്തി അങ്ങനെ പറയുന്നത് കൊണ്ട് അങ്ങനെയല്ലാകില്ലല്ലോ. എന്റെ ശബ്ദമായതിന് നന്ദി. എന്നെ മനസിലാക്കിയതിന് നന്ദി. എല്ലാവരോടും സ്‌നേഹം. ഫിനാലെ കഴിഞ്ഞിട്ട് വേണം നിങ്ങളെയൊക്കെ കാണാന്‍

എന്നെക്കുറിച്ച് ആശങ്കപ്പെടേണ്ട, കുറച്ച് നേരം കരയും പക്ഷെ തിരിച്ചുവരും, അതങ്ങനെയാണ്. നിങ്ങള്‍ക്ക് വേണ്ടി, പപ്പയ്ക്ക് വേണ്ടി, മമ്മയ്ക്ക് വേണ്ടി, തിങ്കള്‍ക്ക് വേണ്ടി, നയനയ്ക്ക് വേണ്ടി, പപ്പ പോയപ്പോള്‍ അവര്‍ കരഞ്ഞിരുന്നില്ല ഞാന്‍ കരയാതിരിക്കാന്‍. എനിക്ക് ഭൂമിയില്‍ തന്നെ മാലാഖമാരുണ്ട്. മോഹന്‍ലാല്‍ സാര്‍ പറഞ്ഞത് പോലെ സ്‌നേഹിക്കപ്പെടാന്‍ ആണ് ഭാഗ്യം വേണ്ടത്. വേറെന്ത് വേണം. ഇത് പണം കൊടുത്ത് വാങ്ങാന്‍ സാധിക്കില്ല.

ഒരു കാര്യം കൂടി പറയണം, ചാനലുകാരും പ്രൊഡക്ഷന്‍ ടീമുമെല്ലാം വളരെയധികം കരുതല്‍ കാണിക്കുന്നുണ്ട്. അവരെല്ലാം എന്നോട് സംസാരിച്ചു. വളരെ പക്വതയോടെയാണ് അവര്‍ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത്. ഡിംപല്‍ വിട്ടുകള, ഈ ആളുകള്‍ എന്ത് പറയുന്നുവെന്നത് കാര്യമാക്കണ്ട. അവര്‍ക്ക് മറുപടി കൊടുക്കേണ്ട എന്നായിരുന്നു എന്നോട് അവരിലൊരാള്‍ പറഞ്ഞത്. അവരുടെ അനുഭവ സമ്പത്തിന്റെ ബലത്തിലാണ് അവര്‍ എന്നോട് പറഞ്ഞത്. സൈലന്‍സാണ് ഏറ്റവും വലിയ മറുപടി. അതുകൊണ്ട് ഞാന്‍ അവര്‍ക്ക് മറുപടി നല്‍കുന്നില്ല.

ഫിനാലെയ്ക്ക് വേണ്ടി ഒരുപാട് പേരാണ് കുറേ ദിവസങ്ങളായി ജോലി ചെയ്യുന്നത്. ഞങ്ങള്‍ 18 പേരുടെ മാത്രം കാര്യമല്ല. അവരുടെ കണ്ണുകള്‍ കണ്ടാല്‍ അറിയാം അവര്‍ എത്രമാത്രം ക്ഷീണിതരാണെന്ന്. ഞാന്‍ എന്തെങ്കിലും പറഞ്ഞ് പ്രശ്‌നമുണ്ടാക്കിയാല്‍ അത് അവര്‍ക്ക് ബുദ്ധിമുട്ടാകും. ഇത് രണ്ടാള്‍ക്കാരുടെ കാര്യമല്ല. ഇത് തീര്‍ത്തിട്ട് വീട്ടില്‍ പോയി ഉറങ്ങണം അവര്‍ക്ക്. ഇതൊക്കെയാണ് ഞാന്‍ ആലോചിക്കുന്നത്. അവരുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍ എന്താകുമെന്ന് എനിക്ക് ഊഹിക്കാം. അതൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല.

ചെയ്യാനുള്ളത് എല്ലാം ഫിനാലെയ്ക്ക് ശേഷം ചെയ്യാം, ആരേയും അപമാനിക്കാനോ മോശം വാക്കുകള്‍ പ്രയോഗിക്കാനോ നില്‍ക്കില്ല. നിയമത്തിന്റെ വഴിക്ക് തന്നെ പോകും. മനുഷ്യവകാശം മാനിച്ചു കൊണ്ട് തന്നെ ചെയ്യുമെന്നും ഡിംപല്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top