തന്നോട് അത്രത്തോളം മോശമായും പുച്ഛത്തോടെയുമായിരുന്നു പെരുമാറിയിരുന്നത്, തന്റെ മര്യാദ കൊണ്ടാണ് അവര്‍ക്കെതിരെ പരാതി കൊടുക്കാതിരുന്നത്; സൗമിനി ജെയിന്റെ പരാതിയെ കുറിച്ച് ജൂഡ് ആന്റണി ജോസഫ്

നടനായും സംവിധായകനായും മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ജൂഡ് ആന്റണി ജോസഫ്. സോഷയ്ല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ കൊച്ചി മുന്‍ മേയര്‍ സൗമിനി ജെയിന് നല്കിയ പരാതിയെ കുറിച്ച് പ്രതികരിച്ച് എത്തിയിരിക്കുകയാണ് ജൂഡ് ആന്റണി. ഒരു അഭിമുഖത്തിലാണ് ജൂഡ് ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചത്.
സുഭാഷ് പാര്‍ക്കിലെ ഷൂട്ടിംഗ് അനുമതിയുമായി ബന്ധപ്പെട്ട് സൗമിനി ജെയിനിനോട് ജൂഡ് അപമര്യാദയായി പെരുമാറി എന്ന ആരോപണം ചര്‍ച്ചയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്നായിരുന്നു സൗമിനി ജെയിന് തനിക്കെതിരെ നല്കിയ പരാതി. എന്നാല്‍ ശൈലജ ടീച്ചര്‍ പാര്‍ക്കില്‍ ഷൂട്ട് ചെയ്യാനുള്ള അനുമതി നല്‍കിയിരുന്നു. അനുമതിയെ കുറിച്ചുള്ള ഇമെയിലും അയച്ചിരുന്നു.
ഫോണില്‍ സൗമിനി ജെയിനുമായി സംസാരിച്ചിരുന്നു. അപ്പോള്‍ പാര്‍ക്കില്‍ ഷൂട്ട് ചെയ്യുവാന്‍ അനുമതി നല്‍കില്ലെന്ന് പറഞ്ഞു. ഇനി മിനിസ്റ്റര്‍ ഇടപെട്ടത് കൊണ്ട് ഈഗോ തട്ടാതിരിക്കുവാന്‍ മേയറെ നേരിട്ട് കാണുവാന്‍ പോയി. സ്കൂളില്‍ അഡ്മിഷന് എടുക്കുവാനായി കാത്തു നില്ക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ പോലെയായിരുന്നു അവര്‍ സമീപിച്ചത്.
തന്നോട് അത്രത്തോളം മോശമായും പുച്ഛത്തോടെയുമായിരുന്നു പെരുമാറിയിരുന്നത്. തന്റെ മര്യാദ കൊണ്ടാണ് അവര്‍ക്കെതിരെ പരാതി കൊടുക്കാതിരുന്നത്. താനും അവരും സമൂഹത്തിലെ രണ്ട് വ്യക്തികളാണ്. രണ്ടു പേരും പരസ്പരം ബഹുമാനത്തോടെയാണ് പെരുമാറേണ്ടത്. ഈ സ്ത്രീത്വം എന്നത് ദുരുപയോഗം ചെയ്തതിന്റെ ഏറ്റവും വലിയ തെളിവാണ് തനിക്ക് എതിരെയുള്ള അവരുടെ പരാതി എന്നാണ് ജൂഡ് പറയുന്നത്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...