
Malayalam
എല്ലാവരും ഈ പാവത്തിന്റെ മേല്‍ കേറി നിരങ്ങി…. ഇപ്പോള്‍ ആളങ്ങ് ഫെയ്മസ് ആയി! ട്രോളന്മാര്ക്ക് നന്ദി പറഞ്ഞ് അഹാന
എല്ലാവരും ഈ പാവത്തിന്റെ മേല്‍ കേറി നിരങ്ങി…. ഇപ്പോള്‍ ആളങ്ങ് ഫെയ്മസ് ആയി! ട്രോളന്മാര്ക്ക് നന്ദി പറഞ്ഞ് അഹാന

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി അഹാന കൃഷ്ണ. കഴിഞ്ഞ വര്‍ഷം താരം പങ്കുവച്ച വീഡിയോക്കെതിരെ നിരവധി ട്രോളുകള്‍ എത്തിയിരുന്നു. ഈ വര്‍ഷം ട്രോളന്മാര്ക്ക് നന്ദി പറഞ്ഞു കൊണ്ട് വീണ്ടും റംബൂട്ടാന് വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. റംബൂട്ടാന് 2.0 എന്നാണ് യൂട്യൂബ് ചാനലിലെ പുതിയ വീഡിയോക്ക് അഹാന പേരിട്ടിരിക്കുന്നത്.
റംബൂട്ടാന്റെ പേരും പറഞ്ഞ് കുറച്ച് പേര് തന്നെയും കുടുംബത്തെയും പരിഹസിച്ചിരുന്നുവെന്നും എന്നാല്‍ അതിന് ശേഷം റംബൂട്ടാന് വളരെയധികം ഫേമസ് ആയെന്നും വീഡിയോയില്‍ അഹാന പറയുന്നു. കഴിഞ്ഞ വര്‍ഷം ചെയ്യാത്ത തെറ്റിന് പോണവരുടെയും വരണവരുടെയും തെറി കേട്ട പാവപ്പെട്ട വ്യക്തിയാണ് ഈ കിടക്കുന്നത്.
നമ്മുടെ കുടുംബത്തിന്റെ പേരും വച്ച് വീഡിയോ ഇട്ടാല്‍ വല്ല പ്രൈവസി പോളിസി എങ്ങാനും വന്നാലോന്ന് മാനിച്ച് പലരും റംബൂട്ടാന്റെ പേരും മുഖവും വച്ച് വീഡിയോ ഇട്ട് കുറച്ച് നാള് ആഘോഷിക്കുന്നുണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ എല്ലാവരും പാവത്തിന്റെ മേല്‍ കേറി നിരങ്ങി. ഇപ്പോള്‍ ആളങ്ങ് ഫെയ്മസ് ആയി. ആര്‍ക്കുമറിയാത്ത റംബൂട്ടനല്ല, ഇപ്പോള്‍ ഫെയ്മസ് ആയ പോപ്പുലാരിറ്റിയുള്ള റംബൂട്ടാനാണ്.
മാത്രമല്ല ഇന്ന് ലോകത്തുള്ള കുറച്ച് മലയാളികള്‍ക്ക് എങ്കിലും റംബൂട്ടാന് എന്ന് കേള്‍ക്കുമ്പോള്‍ എന്നെയും എന്റെ കുടുംബത്തെയും ഓര്‍മ്മ വരും. ഇതിന് വഴിയൊരുക്കി തന്ന എല്ലാ ട്രോളന്മാരെയും ഞാന്‍ ഈ ധന്യ മുഹൂര്‍ത്തത്തില്‍ സ്മരിക്കുന്നു. നിങ്ങള്‍ എല്ലാവരോടും നന്ദി പറയുന്നു എന്ന് അഹാന വീഡിയോയില്‍ പറഞ്ഞു.
ഇതുവരെ താന്‍ ചെയ്ത വീഡിയോകളിലെ കണ്ടന്റുകള്‍ കൊണ്ട് ആര്‍ക്കെങ്കിലും ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്ന് അഹാന ചോദിക്കുന്നു. അതിന്റെ ഉത്തരം കമന്റായി ഇടാനും നടി പറയുന്നുണ്ട. ഏറ്റവും നല്ല കമന്റ് ഇടുന്ന ആള്‍ക്ക് സമ്മാനമായി റംബൂട്ടാന് കൊടുത്തു വിടുമെന്നും അഹാന പറഞ്ഞു.
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...