ക്ഷേത്ര കവാടത്തിന് മുന്നില്‍ ‘കേരളത്തിന്റെ ദൈവം’ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രിയുടെ ഫ്ളക്സ് സ്ഥാപിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന് ഹരീഷ് പേരടി. വരുന്ന ഫാസിസ്റ്റുകള്‍ക്ക് മുഴുവന്‍ കൂട്ടത്തോടെ മെമ്പര്‍ഷിപ്പ് കൊടുക്കുമ്പോള്‍ ഇത്തരം ദുരന്തങ്ങള്‍ സ്വാഭാവികമാണെന്ന് ഹരീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വരുന്ന ഫാസിസ്റ്റുകള്‍ക്ക് മുഴുവന്‍ കൂട്ടത്തോടെ മെമ്പര്‍ഷിപ്പ് കൊടുക്കുമ്പോള്‍ ഇത്തരം ദുരന്തങ്ങള്‍ സ്വാഭാവികമാണ്. ഫാസിസം മഹാവ്യാധിയാണ്. ആദ്യം നിങ്ങളെ പുകഴ്ത്തും. പിന്നെ നിങ്ങളെ കീഴ്പെടുത്തും. സ്വയം വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്ന പുരോഗമന രാഷ്ട്രിയ വിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുക്കുക. അപ്പോള്‍ വരുന്നവരെ തിരിച്ചറിയാന്‍ പറ്റും. അറിവിനേക്കാള്‍ പ്രധാനമാണ് തിരിച്ചറിവ്. ലാല്‍ സലാം…
ആരാണ് ദൈവം എന്നു നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്നു ജനം പറഞ്ഞുവെന്നും എഴുതിയ ഫ്ലക്സ് ബോര്‍ഡിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. വിവാദത്തിനു പിന്നാലെ ഫ്ലക്സ് ബോര്‍ഡ് ആദ്യസ്ഥലത്തുനിന്നു മാറ്റി സ്ഥാപിച്ചു. മുഖ്യമന്ത്രിക്കൊപ്പം മറ്റു മന്ത്രിമാരുടെ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ മറ്റൊരു ബോര്‍ഡും സമീപത്ത് സ്ഥാപിച്ചിരുന്നു.
ശ്രീപത്മനാഭന്റെ മണ്ണും സ്വാമി അയ്യപ്പന്റെ മണ്ണും ഗുരുവായൂരപ്പന്റെയും കൊടുങ്ങല്ലൂരമ്മയുടെയും തട്ടകവും ചുവന്നു കിടക്കുന്നു. ഈ തിരഞ്ഞെടുപ്പില്‍ ദൈവങ്ങളെല്ലാം കമ്യൂണിസ്റ്റാണെന്നതിന് ഇതില്‍പ്പരം തെളിവു വോണോ എന്നെഴുതിയ രണ്ടാമത്തെ ബോര്‍ഡും മാറ്റിയിട്ടുണ്ട്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...