
Bollywood
‘രാമായണം ഭാരതത്തിന്റെ ചരിത്രം, പുരാണമല്ല’; രാമനെ കുറിച്ചുള്ള സിനിമകള്‍ പരിശോധിക്കണമെന്ന് കങ്കണ
‘രാമായണം ഭാരതത്തിന്റെ ചരിത്രം, പുരാണമല്ല’; രാമനെ കുറിച്ചുള്ള സിനിമകള്‍ പരിശോധിക്കണമെന്ന് കങ്കണ
Published on

രാമായണവും മഹാഭാരതവും ഭാരതത്തിന്റെ ചരിത്രമാണ് എന്നാല്‍ പലപ്പോഴും ഭാവനയായി വളച്ചൊടിക്കപ്പെടുകയാണെന്ന പരാതിയുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. രാമക്ഷേത്ര നിര്‍മ്മാണത്തെ തുടര്‍ന്ന് നിരവധി നിര്‍മ്മാതാക്കളാണ് രാമായണത്തെ ആസ്പദമാക്കി സിനിമ ചെയ്യുന്നത്. എന്നാല്‍ പലരും ചരിത്രത്തെ വളച്ചൊടിക്കുകയും രാമായണത്തെ വെറും കാല്പനിക കഥയായി കാണിക്കുകയും ചെയ്യുന്നുവെന്ന് കങ്കണ പറയുന്നു.
കങ്കണയുടെ വാക്കുകള്‍:
‘ഇത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. രാം മന്ദിര്‍ നിര്‍മ്മിക്കുന്നതിനാല്‍ നിരവധി സിനിമ നിര്‍മ്മാതാക്കളും സംവിധായകരും രാമായണത്തെയും ശ്രീരാമനെയും കുറിച്ച് സിനിമ ചെയ്യുന്നുണ്ട്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഈ സിനിമകളുടെ അണിറപ്രവര്‍ത്തകരും കൂടാതെ മാധ്യമങ്ങളും രാമായണത്തെ പുരാണമായും രാമനെ കാല്പനിക കഥയായുമാണ് ചിത്രീകരിക്കുന്നത്. രാമായണവും മഹാഭാരതവും നമ്മുടെ ചരിത്രമാണ്, അവയെക്കുറിച്ച് ധാരാളം തെളിവുകളുമുണ്ട്.
ഇത് മനസിലാക്കാത്തവരെ രാമായണത്തെ അടിസ്ഥാനമാക്കി എന്തെങ്കിലും ചെയ്ത് പണമുണ്ടാക്കാനും വിവാദങ്ങള്‍ സൃഷ്ടിക്കാനും അനുവദിക്കരുത്. ബൈബിള്‍ ഒരു പുരാണമല്ലെങ്കില്‍, ക്രിസ്തു ഒരു മിഥ്യയല്ലെങ്കില്‍, ഖുറാന് ഒരു പുരാണമല്ലെങ്കില്‍, മുഹമ്മദ് ഒരു മിഥ്യയല്ലെങ്കില്‍, പിന്നെ ആരാണ് രാമനെയും കൃഷ്ണിനെയും ഒരാളുടെ ഭാവനയുടെ രൂപപ്പെടുത്തുന്നത്? മതേതരത്വം?’
ബോളിവുഡിലും അല്ലാതെയും രാമായണത്തില്‍ നിന്നും രാമനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സിനിമകള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇതിനെതിരയാണ് കങ്കണയുടെ പരാമര്‍ശം. അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമാവുന്ന രാമസേതു എന്ന ചിത്രത്തിന്റെയും ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആറിലും രാമന്-സീത എന്ന ആശയത്തെ ഉള്‍ക്കൊണ്ട് കൊണ്ടുള്ള കഥാപാത്രങ്ങള്‍ ഉണ്ട്. ചിത്രത്തില്‍ ആലിയ ഭട്ട് ചെയ്യുന്ന കഥാപാത്രത്തിന്റെ പേര് സീത എന്നാണ്.
പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...