സൂപ്പര്‍സ്റ്റാറുകളുടെ അവസാന യുഗമാണിത്, സൂപ്പര്‍ താരങ്ങളായി ആഘോഷിക്കപ്പെടുന്ന ഷാരൂഖ് ഖാനും സല്മാന് ഖാനും അക്ഷയ് കുമാറുമൊക്കെ ദൈവത്തോട് നന്ദി പറയണം; വൈറലായി പ്രിയദര്‍ശന്റെ വാക്കുകള്‍
സൂപ്പര്‍സ്റ്റാറുകളുടെ അവസാന യുഗമാണിത്, സൂപ്പര്‍ താരങ്ങളായി ആഘോഷിക്കപ്പെടുന്ന ഷാരൂഖ് ഖാനും സല്മാന് ഖാനും അക്ഷയ് കുമാറുമൊക്കെ ദൈവത്തോട് നന്ദി പറയണം; വൈറലായി പ്രിയദര്‍ശന്റെ വാക്കുകള്‍
സൂപ്പര്‍സ്റ്റാറുകളുടെ അവസാന യുഗമാണിത്, സൂപ്പര്‍ താരങ്ങളായി ആഘോഷിക്കപ്പെടുന്ന ഷാരൂഖ് ഖാനും സല്മാന് ഖാനും അക്ഷയ് കുമാറുമൊക്കെ ദൈവത്തോട് നന്ദി പറയണം; വൈറലായി പ്രിയദര്‍ശന്റെ വാക്കുകള്‍
നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ഹംഗാമ 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ സജീവമാകുകയാണ് മലയാളികളുടെ സ്വന്തം സംവിധായകന് പ്രിയദര്ശന്. ചിത്രത്തിന്റെ പ്രൊമോഷനിടെ സൂപ്പര്‍ സ്റ്റാറുകളുടെ അവസാനത്തെക്കുറിച്ചും, സിനിമാ ലോകത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചും പ്രിയദര്ശന് വാര്‍ത്താ ഏജന്‍സിയ്ക്ക് നല്കിയ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
‘സിനിമാ ഇന്‍ഡസ്ട്രി മാറുകയാണ്. സൂപ്പര്‍സ്റ്റാറുകളുടെ അവസാന യുഗമാണിത്. സൂപ്പര്‍ താരങ്ങളായി ആഘോഷിക്കപ്പെടുന്ന ഷാരൂഖ് ഖാനും സല്മാന് ഖാനും അക്ഷയ് കുമാറുമൊക്കെ ദൈവത്തോട് നന്ദി പറയണം. സിനിമകള്‍ കൂടുതല്‍ റിയലിസ്റ്റിക് ആകുന്നത് എനിക്ക് കാണാനാകുന്നുണ്ട്.
ആളുകളെ വിശ്വസിപ്പിക്കുന്ന ഒരു കഥാ തന്തു ഇല്ലാതെ നിങ്ങള്‍ക്ക് ഒന്നിനെയും വലുതാക്കി കാണിക്കാനാകില്ല. അത് സീരിയസ് സിനികളായാലും കോമഡി സിനിമകളായാലും. വിശ്വസിപ്പിക്കാനാവുന്ന തരം ഒരു സിനിമ ഒരിക്കലും പരാജയപ്പെടുമെന്ന് ഞാന്‍ കരുതുന്നില്ല,’ പ്രിയദര്ശന് പറഞ്ഞു.
ബോളിവുഡിലെ പ്രൊഡ്യൂസര്‍മാര്‍ തന്നെ ടൈപ്പ്കാസ്റ്റ് ചെയ്തെന്നും കോമഡി സിനിമകള്‍ ചെയ്യാന്‍ വേണ്ടി മാത്രമാണ് പലരും സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹേരാ ഫേരി എന്ന ചിത്രത്തിന് ശേഷമാണ് കോമഡി സിനിമകള്‍ ചെയ്യാനായി മാത്രം പ്രൊഡ്യൂസര്‍മാര്‍ എന്നെ സമീപിച്ചത്.
കോമഡി അല്ലാതെ മറ്റു വിഷയങ്ങളൊന്നും എന്നില്‍ നിന്നും അവര്‍ക്ക് വേണ്ടിയിരുന്നില്ല. പല തവണ ഇതില്‍ നിന്നും ഞാന്‍ മറാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹംഗാമ 2 വില്‍, പരേഷ് റാവല്‍, രാജ്പാല് യാ ദവ്, മീസാന്‍, ശില്പ ഷെട്ടി തുടങ്ങിയവരാണ് പ്രധാന കഥാപാത്രത്തെ അവതരപ്പിക്കുന്നത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...