വ്യാജനെതിരേ നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണ്, ഈ നമ്പര്‍ ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ തീര്‍ച്ചയായും അറിയിക്കുക; സഹായം അഭ്യര്‍ത്ഥിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ
വ്യാജനെതിരേ നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണ്, ഈ നമ്പര്‍ ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ തീര്‍ച്ചയായും അറിയിക്കുക; സഹായം അഭ്യര്‍ത്ഥിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ
വ്യാജനെതിരേ നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണ്, ഈ നമ്പര്‍ ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ തീര്‍ച്ചയായും അറിയിക്കുക; സഹായം അഭ്യര്‍ത്ഥിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ വ്യക്തിയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ. ഇപ്പോഴിതാ ഒരു സഹായം അഭ്യര്‍ത്ഥിച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവാണെന്ന പേരില്‍ ചലച്ചിത്ര താരത്തെ വിളിച്ച് മോശമായി സംസാരിച്ചയാളെ തിരിച്ചറിയാനാണ് സഹായം അഭ്യര്‍ത്ഥിച്ച് ബാദുഷ രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു ബാദുഷയുടെ പ്രതികരണം. ബാദുഷയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
സുഹൃത്തുക്കളേ,
കേരളത്തില്‍ സിനിമ ഷൂട്ടിങ് അനുമതി വന്നതിന്റെ അടിസ്ഥാനത്തില്‍ പീരുമേടില്‍ എന്റെ നിര്‍മാണത്തിലുള്ള പുതിയ ചിത്രം വിരുന്നിന്റെ ചിത്രീകരണം തുടങ്ങിയിരുന്നു. കണ്ണന് താമരക്കുളത്തിന്റെ സംവിധാനത്തില്‍ തമിഴിലെ ആക്ഷന്‍ കിംങ് അര്ജ്ജുന് നായകനായ ചിത്രം നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഞാനും പ്രിയ സുഹൃത്ത് അഡ്വ.ഗിരീഷ് നെയ്യാറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയോടെ തിരുവനന്തപുരത്തുള്ള ഒരു ചലച്ചിത്ര താരത്തെ എന്റെ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള വ്യാജേന ഒരാള്‍ വിളിക്കുകയും, ചിത്രത്തിന്റെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവിന്റെ പേരില്‍ സംസാരിക്കുകയും വളരെ മോശമായ രീതിയില്‍ അവരോട് അവതരിപ്പിക്കുകയുമാണ് ഉണ്ടായത്.
തുടര്‍ന്ന് സംശയം തോന്നിയ താരം ഉടനെ എന്നെ ബന്ധപ്പെടുകയും വിളിച്ച കാര്യങ്ങള്‍ പറയുകയും ചെയ്തു. 8943077282 എന്ന നമ്പറില്‍ നിന്നാണ് ഇയാള്‍ വിളിച്ചിരിക്കുന്നത്. ഈ വ്യാജ നമ്പറില്‍ ട്രൂ കോളര്‍ കാണിക്കുന്നത് പ്രൊഡക്ഷന്‍ കണ്ട്രോളര് വിനോദ് മങ്കര എന്ന രീതിയിലാണ്. സിനിമ മേഖലയില്‍ അങ്ങനെ ഒരാള്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് വിഭാഗത്തില്‍ ഉള്ളതായി എനിക്ക് അറിവില്ല.
മാത്രവുമല്ല നിലവില്‍ ഈ നമ്പര്‍ സ്വിച്ച് ഓഫുമാണ്. ആയതു കൊണ്ട് ഈ വ്യാജനെതിരേ നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണ്. സത്യത്തില്‍ അങ്ങനെ ഒരു നമ്പറിലുള്ള ആളോ മറ്റ് തരത്തിലുള്ള കാര്യങ്ങളോ എന്റെ സെറ്റില്‍ ഇല്ല. ഇത്തരത്തിലുള്ള വ്യാജ അറിയിപ്പുകളോ മറ്റ് ഫോണോ വന്നാല്‍ എന്റെയോ, സംവിധായകന്റേയോ അറിവോടെയല്ലന്നും, ഇതില്‍ ഞങ്ങള്‍ക്ക് പങ്കിലെന്നും അറിയിക്കുന്നു. മേല്‍ കാണിച്ചിരിക്കുന്ന നമ്പര്‍ ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ തീര്‍ച്ചയായും എന്നെ നേരിട്ടോ വാട്സപ്പിലൂടെയോ അറിയിക്കുക. എന്ന്സ്വന്തം,ബാദുഷ
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...