ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിലാണ് ഷോ ആദ്യം ആരംഭിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചതിനെ തുടർന്ന് തെന്നിന്ത്യൻ ഭാഷകളിലേയ്ക്കും ബിഗ് ബോസ് ആരംഭിക്കുകയായിരുന്നു. 2018 ൽ ആണ് ബിഗ് ബോസ് മലയാളത്തിൽ സംപ്രേക്ഷണം ചെയ്യുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോ വൻ വിജയമായിരുന്നു. പിന്നീട് 2020 ൽ ബിഗ് ബോസ് സീസൺ 2 ആരംഭിക്കുകയായിരുന്നു. കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഷോ 100 ദിവസം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. ഫെബ്രുവരി14 ന് ആരംഭിച്ച ഷോ തുടക്കത്തിൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു മൂന്നാം ഭാഗത്തിൽ എത്തിയത്. സംഭവബഹുലമയി മുന്നോട്ട് പോകുമ്പോഴായിരുന്നു, ലോക്ക് ഡൗണിനെ തുടർന്ന് മൂന്നാം സീസൺ അവസാനിപ്പിക്കുന്നത്.
ഫിനാലെയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കവെയായിരുന്നു ഷോ നിർത്തി വയ്ക്കുന്നത്. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. ഫിനാലെ നടത്തി വിജയിയെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. പ്രേക്ഷകരുടെ നിർദ്ദേശം മാനിച്ച് ഫിനാലെ നടത്താൻ തയ്യാറെടുക്കുകയാണ് ബിഗ് ബോസ് ടീം. ഇതിനായിട്ടുള്ള വോട്ടിങ്ങി കഴിഞ്ഞിട്ടുണ്ട്.
ഇപ്പോഴിത ബിഗ് ബോസ് ഫിനാലെയെ കുറിച്ചുള്ള പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസൺ 3 യെ കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന ഒരു യൂട്യൂബ് ചാനലാണ് കൃത്യമായ വിവരങ്ങൾ നൽകിയിരിക്കുന്നത്
ഫിനാലയുടെ ഡേറ്റിനെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് വ്‌ളോഗറായ രേവതി പറയുന്നത്. ബിഗ് ബോസ്സിന്റെ ഗ്രാൻഡ് ഫിനാലയുടെ പ്രമോ ചാനൽ ഇന്ന് വൈകിട്ട് പുറത്ത് വിടും. മത്സരാർത്ഥികൾ 19 ,20 ണ് കൊച്ചിയിൽ നിന്നും തിരുവന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പുറപ്പെടും. ഈ മാസം 23,24 നും ഫിനാലയുടെ ഷൂട്ട് നടക്കും. അവാർഡ് നൈറ്റ് പോലെ ഒരു ഇവന്റ് ആയിട്ടായിരിക്കും ഫിനാലെ നടത്തുകയെന്നാണ് രേവതി പറയുന്നത്.
ഓഗസ്റ് 1 ഞാറാഴ്ച ഫിനാലയുടെ ടെലികാസ്റ് നടത്തും . പക്ഷെ അപ്പോഴും ഒരു സംശയം ബാക്കി നിൽക്കുന്നുവെന്നാണ് രേവതി പറയുന്നു. ഫിനാലെ നടത്തിയതിന് ശേഷം ഒരാഴ്ച പിന്നിടുമ്പോഴാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. വിജയ് ആരാണെന്നുള്ള സസ്പെൻസ് അപ്പോഴും പൊളിയില്ലേയെന്നാണ് രേവതി ചോദിക്കുന്നത്. ഇന്ന് ചാനൽ പ്രമോ പുറത്ത് വിടുന്നതോടെ എല്ലാം കണ്ടറിയാമെന്നാണ് രേവതി പറയുന്നത്
ഷോ അവസാനിപ്പിച്ചതിന് പിന്നാലെ തന്നെ വോട്ടിങ്ങും നടത്തിയിരുന്നു. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും ഫിനാലെയെ കുറിച്ചുള്ള അറിയിപ്പ് നൽകിയിരുന്നില്ല. ഇത് പ്രേക്ഷകരിൽ സംശയം സൃഷ്ടിച്ചിരുന്നു. ഇതിനെ തുടർന്ന് ഫിനാലെ ഉണ്ടാകില്ലേ എന്ന് ആരാഞ്ഞ് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു . പ്രേക്ഷകരുടെ നിരന്തരമായ ചോദ്യത്തിനെ തുടർന്ന് മറുപടിയുമായി ബിഗ് ബോസ് ടീം രംഗത്ത് എത്തുകയായിരുന്നു. അവതാരകനായ മോഹൻലാൽ ആയിരുന്നു പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയത്. ഷോ ഉണ്ടാകുമെന്നും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അൽപം കാത്തിരിക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
മണിക്കുട്ടൻ, സായ്, ഡിംപൽ, റംസാൻ, ഋതു, കിടിലൻ ഫിറോസ്, നോബി, മാർക്കോസ് , അനൂപ് എന്നിവരാണ് പ്രേക്ഷകവിധി കാത്തിരിക്കുന്ന ബിഗ് ബോസ് സീസൺ 3 ഫൈനലിസ്റ്റുകൾ
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...